ആലപ്പുഴ ഇരട്ട കൊലപാതകം! നിരോധനാജ്ഞ 23 വരെ നീട്ടി, സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്ന് സര്‍വ്വ കക്ഷിയോഗം: കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് മന്ത്രിമാർ

എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍,ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 23 വരെ നീട്ടി.ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം 23 ന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഉത്തവരില്‍ വ്യക്തമാക്കി.
അതേസമയം ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി പ്രസാദും മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു യോഗം സംഘടിപ്പിച്ചത്.
ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളെയും യോഗം ശക്തമായി അപലപിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. അന്വേഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്.
ഈ സംഭവങ്ങളുടെ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും സമാധാനവും ഐക്യവും ഉറപ്പാക്കുന്നതിനും വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ തലങ്ങളില്‍ പ്രചാരണം നടത്തണം. പരാതികളുണ്ടെങ്കില്‍ അത് പ്രകോപനത്തിന് ഇടയാക്കാതെ ജില്ലാ ഭരണകൂടത്തെയോ എം.എല്‍.എ.മാരെയോ മന്ത്രിമാരെയോ അറിയിക്കണം.സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളും സഹകരിക്കണം.
അഭിപ്രായ വ്യത്യാസങ്ങള്‍ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. എംഎല്‍എമാരായ രമേശ് ചെന്നിത്തല, എച്ച് സലാം, പി പി ചിത്തരഞ്ജന്‍, തോമസ് കെ തോമസ്, എം എസ് അരുണ്‍കുമാര്‍, ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം ജെ മോബി, സബ് കലക്ടര്‍ സൂരജ് ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha