പതിനാറ്കാരിയുടെ വായില്‍ തുണി കെട്ടി മൂടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും...

പതിനാറുകാരിയുടെ വായില്‍ തുണി കെട്ടി മൂടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷവിധിച്ചു.
വലിയതുറ മിനി സ്റ്റുഡിയോയക്ക് സമീപം സുനില്‍ അല്‍ഫോണ്‍സിനെ (32) യാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം.കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് കുട്ടിയുടെ ഭാവി നന്മയ്ക്കും വിദ്യാഭ്യാസ , ജോലി പുനരധിവാസത്തിനായി മതിയായ തുക നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി യോട് കോടതി ഉത്തരവിട്ടു.
2014 ഫെബ്രുവരി 26 ന് ഇരയായ പെണ്‍കുട്ടി പനി മൂലം വലിയതുറ ആശുപത്രിയാല്‍ ചികില്‍സയക്ക് വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ആശുപത്രിയില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ കുട്ടിക്കുറ്റവാളിയും നിയമവുമായി പൊരുത്തപ്പെടാത്ത വ്യക്തിയുമായ പതിനാറുകാരന്‍ തന്റെ സഹോദരി അന്വേഷിക്കുന്നുവെന്ന് പറഞ്ഞ് പെണ്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
പതിനാറുകാരന്റെ ചേച്ചിയും പെണ്‍കുട്ടിയും ഒരുമിച്ച് പഠിച്ചതിനാല്‍ മറ്റ് സംശയം തോന്നാത്തതിനാല്‍ പെണ്‍കുട്ടി വീട്ടിലേക്ക് പോയി. വീട്ടില്‍ ചെന്നയുടന്‍ ചേച്ചിയെ അന്വേഷിച്ചപ്പോള്‍ പതിനാറുകാരന്‍ കതക് അടച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. ഈ സമയം മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന രണ്ടാം പ്രതിയായ സുനില്‍ കുട്ടിയെ കടന്ന് പിടിച്ചു. കുട്ടി ബഹളം വെച്ചപ്പോള്‍ തുണികൊണ്ട് വാ മുടി കെട്ടി. തുടര്‍ന്ന് പ്രതികള്‍ കുട്ടിയെ ക്രൂരമായ ബലാല്‍സംഗം ചെയ്തു. കുട്ടിയുടെ ബഹളം കേട്ട് സമീപത്തുള്ള സ്ത്രീ വാതില്‍ തട്ടിയപ്പോള്‍ സുനില്‍ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെട്ടു.
ഈ സ്ത്രീയാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേയ്ക്ക് പറഞ്ഞ് അയച്ചത്. എന്നാല്‍ വിചാരണ വേളയില്‍ ഈ സ്ത്രീ ആദ്യ മൊഴി വിചാരണയില്‍ തിരുത്തി രണ്ടാം പ്രതിയായ സുനിലിന് അനുകൂലമായി കൂറ്മാറി. തുടര്‍ന്ന് കോടതി സ്ത്രീയെ കൂറുമാറിയതായി പ്രഖ്യാപിച്ചു. ഒന്നാം പ്രതിയായ പതിനാറുകാരന്റെ വിചാരണ പൂജപ്പുര ജുവനൈല്‍ കോടതിയില്‍ നടന്നുവരുന്നു.
സംഭവം പീഡനത്തിനിരയായ പെണ്‍കുട്ടിക്കും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കണക്കിലെടുക്കുമ്പോള്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലായെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിയുടെ കണ്‍വിക്ഷന്‍ വാറണ്ട് പ്രകാരം ശിക്ഷയനുഭവിക്കാനായി പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു.
"
https://www.facebook.com/Malayalivartha