അനിഷ്ട സംഭവങ്ങൾ അരങ്ങേറുമ്പോൾ, ആലപ്പുഴയിലെ പോലീസ് സംവിധാനം വാമൂടി കെട്ടിയിരിക്കുന്നു; ക്രമസമാധാന പാലനത്തിന് പോലീസിന് കഴിവില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണം; ബി.ജെ.പി സമാധാനം കാംക്ഷിക്കുന്നു; അതിരൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് എം.വി.ഗോപകുമാർ

ക്രമസമാധാന പാലനത്തിന് പോലീസിന് കഴിവില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണം. അനിഷ്ട സംഭവങ്ങൾ അരങ്ങേറുമ്പോൾ, ആലപ്പുഴയിലെ പോലീസ് സംവിധാനം വാമൂടി കെട്ടിയിരിക്കുകയാണ്. സർവ്വകക്ഷി യോഗത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി.രംഗത്ത്.
അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നിട്ടും പോലീസ് യഥാസമയം ഉണർന്ന് പ്രവർത്തിച്ചില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു . ബി.ജെ.പി സമാധാനം കാംക്ഷിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രമസമാധാന പാലനത്തിന് പോലീസിന് കഴിവില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനിഷ്ട സംഭവങ്ങൾ അരങ്ങേറുമ്പോൾ, ആലപ്പുഴയിലെ പോലീസ് സംവിധാനം വാമൂടി കെട്ടിയിരിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പോലീസ് സംവിധാനത്തിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകത്തിന് അന്തരീക്ഷം ഒരുക്കി നൽകിയത് പോലീസാണെന്നും എം.വി.ഗോപകുമാർ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണുണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല സർവ്വകക്ഷി യോഗത്തിൽ ആർഎസ്എസിന്റെ പ്രതിനിധിയെ മനപ്പൂർവ്വം ക്ഷണിച്ചില്ല.
പോസ്റ്റ് മോർട്ടം നടത്തുന്ന വിഷയത്തിൽ കേന്ദ്ര മന്ത്രിയെ വരെ പോലീസ് കബളിപ്പിച്ചു. ആലപ്പുഴയിൽ എസ്ഡിപിഐ പ്രകോപനം സൃഷ്ടിക്കുന്നു എന്നും എം.വി.ഗോപകുമാർ അഭിപ്രായപ്പെട്ടു. എന്നാൽ , ആർഎസ്എസ് നേതാക്കളെ കൂടി സമാധാന യോഗങ്ങളിൽ ക്ഷണിക്കണമെന്ന് എസ്ഡിപിഐ പ്രതിനിധി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha