ആലപ്പുഴയില്‍ ബി ജെ പി, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും... കൊലയാളി സംഘങ്ങള്‍ക്കായി ഇന്നലെ രാത്രിയും പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു, ആര്‍ എസ് എസ്, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന, ബി ജെ പി നേതാവ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലപ്പുഴയില്‍ ബി ജെ പി, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും... കൊലയാളി സംഘങ്ങള്‍ക്കായി ഇന്നലെ രാത്രിയും പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.
ആര്‍ എസ് എസ്, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന, ബി ജെ പി നേതാവ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, ഹര്‍ഷാദ്, അലി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
എല്ലാവരും എസ് ഡി പി ഐ പ്രവര്‍ത്തകരാണ്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്‍ജിത്ത് കൊല്ലപ്പെട്ടത്. കൊലയാളികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
എസ് ഡി പി ഐ നേതാവ് ഷാന്‍ വധക്കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഷാന്‍ കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha