കിഴക്കമ്പലത്തെ അന്യസംസ്ഥാന തെഴിലാളികളുടെ ആക്രമണത്തില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്.... വധശ്രമക്കേസില്‍ 18ഉം പോലീസ് വാഹനം കത്തിച്ച കേസില്‍ ആറുപേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, വരും മണിക്കൂറുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് സൂചന...

സംഭവത്തില്‍ പങ്കാളികളായവരെ തിരിച്ചറിയാന്‍ ശ്രമം നടക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. നൂറിലേറെ പേര്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഐ ഉള്‍പ്പടെയുള്ളവരെ ആക്രമിച്ച സംഭവത്തില്‍ വധശ്രമ കേസും പൊതുമുതല്‍ നശിപ്പിക്കല്‍ കേസുമാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്.
അതേസമയം രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു.
പിന്നീട് 100-ല്‍ അധികം തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്.
ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം നടത്തി.
https://www.facebook.com/Malayalivartha