പുതുവര്‍ഷത്തില്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍.... സംസ്ഥാനത്ത് സ്‌കൂളുകളില്‍ വാക്‌സിനേഷന് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി... ജനുവരി മൂന്നിന് 15 - 18 വയസുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങും, കേരളത്തില്‍ കോവിഡ് വാക്‌സിനെടുക്കാന്‍ 15, 16, 17 പ്രായവിഭാഗത്തിലുള്ള 15 ലക്ഷം കുട്ടികള്‍

പുതുവര്‍ഷത്തില്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്‌കൂളുകളില്‍ വാക്‌സിനേഷന് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി.
ജനുവരി മൂന്നിന് 15 - 18 വയസുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങുമെന്നും 10 മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും 60 കഴിഞ്ഞ, മറ്റ് രോഗമുള്ളവര്‍ക്ക് ഡോക്ടറുടെ ശുപാര്‍ശയോടെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് 18 മുതലുള്ളവര്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ചു. ഇനി 15, 16, 17 പ്രായക്കാര്‍ക്കാണ് നല്‍കേണ്ടത്. 15ലക്ഷം പേരാണ് ഈ വിഭാഗത്തില്‍. വാക്‌സിനേഷന്‍ സ്‌കൂളുകളില്‍ തന്നെയാവും. ഡോക്ടറുടെ സേവനവും ഉറപ്പാക്കും. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശത്തിനനുസരിച്ചാകും നടത്തുക.
സംസ്ഥാനത്ത് 26 ലക്ഷം ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ടെങ്കിലും അതില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ അനുമതിയുള്ള കൊവാക്‌സിന്‍ പകുതിയില്‍ താഴെയാണ്. കുട്ടികള്‍ക്ക് മാത്രമായുള്ള സൈക്കോവ് - ഡി എത്തിയിട്ടില്ല. കുട്ടികള്‍ക്കും കേന്ദ്രം സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്.
അതേസമയം 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷനായി സംസ്ഥാനം പൂര്‍ണസജ്ജമാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ ജനുവരി മൂന്നിന് ആരംഭിക്കുന്നതിനാല്‍ 18 വയസ്സിനു മുകളില്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയുംവേഗം വാക്‌സിന്‍ സ്വീകരിക്കണം. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ എല്ലാവരും വാക്‌സിന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.
https://www.facebook.com/Malayalivartha