ക്രിസ്മസ് ദിനത്തില്‍ കുടുംബവുമായി നടത്തിയ കടല്‍യാത്ര ഭാര്യയുടെ ജീവന്‍ കവര്‍ന്നതിന്റെ നൊമ്പരത്തില്‍ പൂന്തുറ സ്വദേശി ..വിഴിഞ്ഞം ഹാര്‍ബറില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് സില്‍വസ്റ്ററിന്റെ ഭാര്യ സഹായറാണി മരിച്ചത്

ക്രിസ്മസ് ദിനത്തില്‍ കുടുംബവുമായി നടത്തിയ കടല്‍യാത്ര ഭാര്യയുടെ ജീവന്‍കവര്‍ന്നതിന്റെ നൊമ്പരത്തിലാണ് പൂന്തുറ സ്വദേശി സില്‍വര്‍സ്റ്റര്‍. വിഴിഞ്ഞം ഹാര്‍ബറില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് സില്‍വസ്റ്ററിന്റെ ഭാര്യ സഹായറാണി മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് പൂന്തുറ ചേരിയാമുട്ടത്തുനിന്ന് വള്ളത്തില്‍ പുറപ്പെട്ട തങ്ങള്‍ ഭക്ഷണം കഴിക്കാനായി ഒരുമണിയോടെ വിഴിഞ്ഞം ഹാര്‍ബറിലേക്ക് വള്ളം അടുപ്പിക്കുമ്പോള്‍ എതിരേ വന്ന വള്ളം തങ്ങളുടെ വള്ളത്തിലേക്ക് ഇടിച്ചുകയറിയതെന്ന് അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.
കണ്ണു തുറന്നപ്പോള്‍ താനും പേരക്കുട്ടികളും കടലിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കരയിലുണ്ടായിരുന്നവരും മറ്റ് വള്ളക്കാരുമെത്തി സഹായറാണിയടക്കമുള്ള എല്ലാപേരെയും കരയിലെത്തിച്ചു.
എന്നാല്‍, സഹായ റാണിക്ക് അനക്കമില്ലായിരുന്നു. വൈകുന്നേരത്തോടെയാണ് അവര്‍ തങ്ങളെ വിട്ടുപോയതറിഞ്ഞത്. വലിയൊരു ശബ്ദവും നിലവിളിയും കേട്ടായിരുന്നു ഞങ്ങള്‍ വാര്‍ഫിലേക്ക് ഓടിയെത്തിയത്. വെള്ളത്തില്‍ മുങ്ങിയും കൈയുയര്‍ത്തി സഹായത്തിനു നിലവിളിക്കുന്നവരെയാണ് കാണാന്‍ കഴിഞ്ഞതെന്ന് വിഴിഞ്ഞത്ത് വള്ളങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഓടിയെത്തിയ മത്സ്യത്തൊഴിലാളിയായ ഫ്രെഡി പറഞ്ഞു.
കൂട്ടുകാരായ മെല്‍ട്ടസ്, ജോണ്‍സ്, റോബി എന്നിവരോടൊപ്പമാണ് ഫ്രെഡി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം വലുതെന്ന് തോന്നിയതിനാല്‍ നിലവിളിച്ചു. ഇതോടെ മറ്റുള്ളവര്‍ വള്ളങ്ങളുമായി എത്തി.
അപകടത്തിനിടയാക്കിയ വള്ളത്തിലുണ്ടായിരുന്ന ജോയിയും മക്കളും തങ്ങളുടെ ലൈഫ് ജാക്കറ്റുകള്‍ ഊരി കടലിലേയ്ക്ക് ഇട്ടുകൊടുത്തതും സഹായകമായി. ഇതുംകൂടിയായപ്പോള്‍ ആരും കടലില്‍ താണുപോകാതെ രക്ഷപ്പെടുത്താനായെന്ന് ഫ്രെഡി പറഞ്ഞു. വള്ളത്തിന്റെ എന്‍ജിനിടിച്ച് തലയ്ക്ക് പരിക്കേറ്റ ജോണ്‍പോളിനെ രക്തംവാര്‍ന്ന നിലയിലാണ് കരയ്‌ക്കെത്തിച്ചത്.
ക്രിസ്മസ് ആയിരുന്നതിനാല്‍ നിരവധിപേര്‍ കടപ്പുറത്തും വാര്‍ഫിലുമുണ്ടായിരുന്നു. സമയോചിതമായ രക്ഷാപ്രവര്‍ത്തനം ദുരന്തത്തിന്റെ തോത് കുറച്ചു. അല്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തത്തിന് ഹാര്‍ബര്‍ സാക്ഷ്യംവഹിക്കുമായിരുന്നു.
https://www.facebook.com/Malayalivartha