കിറ്റെക്‌സിന്റെയും ട്വന്റി ട്വന്റിയുടെയും കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും...സാബു ജേക്കബിന്റെ ജാതകം ഇതര സംസ്ഥാനക്കാര്‍ ഇല്ലാതാക്കുമോ?

കിറ്റെക്‌സിന്റെയും ട്വന്റി ട്വന്റിയുടെയും കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. സാബു ജേക്കബിന്റെ രാഷ്ട്രീയം കേരള മണ്ണില്‍ നിന്നു തന്നെ തുടച്ചു നീക്കും. വേണമെങ്കില്‍ സാബുവിനെ തന്നെ കേസില്‍ പ്രതിയാക്കും. കളിച്ചാല്‍ കേസ് എന്‍ഐഎക്ക് കൈമാറിയെന്നുമിരിക്കും.
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ചേര്‍ന്ന് ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കിറ്റക്‌സിന്റെ പാര്‍ട്ടിയുളളതുകൊണ്ടാണ് കുന്നത്തുനാട്ടില്‍ പി.വി.ശ്രീനിജന് ജയിക്കാന്‍ കഴിഞ്ഞതെന്ന കാര്യമെല്ലാം സി പി എം വിസ്മരിച്ചു കഴിഞ്ഞു.
കിറ്റെക്‌സിന്റെ പാര്‍ട്ടി ഇതേ മട്ടില്‍ തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞടുപ്പില്‍ ശ്രീനിജന്റെ കാര്യം ബുദ്ധിമുട്ടാകുമെന്ന് സി പി എമ്മിനറിയാം. അത് ആദ്യം മനസിലാക്കിയത് ശ്രീനിജന്‍ തന്നെയാണ്. അതു കൊണ്ടാണ് ജയിച്ച ദിവസം മുതല്‍ ശ്രീനിജന്‍ കിറ്റക്‌സിനെതിരെ തിരിഞ്ഞത്. അതേ സമയം ശ്രീനിജേനോട് തോറ്റ വി.പി. സജീന്ദ്രന്‍ ഇതിലൊന്നും ഇടപെടുന്നില്ല. അദ്ദേഹം നോക്കി നിന്ന് സമയം കളയുകയാണ്.
കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പൊലീസിനു കൈമാറുമെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രതികരിച്ചപ്പോള്‍ അതെല്ലാം പോലീസ് നോക്കിക്കോളും എന്നാണ് ശ്രീനിജന്‍ എം എല്‍ എ പറഞ്ഞത്.അതായത് സാബു ജേക്കബിന് എം എല്‍ എ നല്‍കിയത് ഒരു മുന്നറിയിപ്പാണ്.
സംഭവത്തിനു ശേഷം പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകഴിഞ്ഞ ഒരാളെ കണ്ടെത്തി പൊലീസിനു കൈമാറിയിട്ടുണ്ടെന്നാണ് സാബു പറയുന്നത്. സംഭവത്തില്‍ പൊലീസ് കുറ്റം ആരോപിച്ച് 155 പേരെ പിടികൂടി കൊണ്ടുപോയിട്ടുണ്ട്.
ഇവര്‍ക്ക് എല്ലാവര്‍ക്കും സംഭവത്തില്‍ പങ്കില്ല. പരമാവധി 50 പേരാണ് കുറ്റക്കാര്‍. ഇവര്‍ക്ക് എല്ലാവര്‍ക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും തിരിച്ചറിയുക പൊലീസിനു സാധ്യമാകില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍വൈസര്‍മാരുടെ സഹായത്തോടെ ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറും.
തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാഗാലാന്‍ഡ്, മണിപ്പുര്‍ ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് അക്രമങ്ങള്‍ക്കു പിന്നില്‍. ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് ഓരോ മുറികളിലും പോയി മുട്ടി, പാട്ടകൊട്ടി ആഘോഷം നടത്തിയപ്പോള്‍ മറ്റു തൊഴിലാളികള്‍ എതിര്‍ത്തു. അവര്‍ ഉറങ്ങണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ രണ്ടു ചേരിയായി തിരിഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്.
നിയന്ത്രിക്കാന്‍ ഒന്നോ രണ്ടോ സെക്യൂരിറ്റിക്കാരാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിക്കാരും സൂപ്പര്‍വൈസര്‍മാരും പറഞ്ഞിട്ടും ഇവര്‍ കേട്ടില്ലെന്നു വന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. അക്രമം നടത്തിയവര്‍ അമിതമായി ലഹരി ഉപയോഗിച്ചതായാണ് മനസ്സിലാകുന്നത്. ആദ്യം മദ്യമാണെന്നു കരുതിയെങ്കിലും എന്തോ ഡ്രഗ്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം ആളുകള്‍ സംഘം ചേര്‍ന്നതും പൊലീസിനെതിരെ തിരിയുന്നതും.
1,100 പേര്‍ താമസിക്കുന്ന ക്യാംപസാണ് അത്. ഇതില്‍ മൂന്നു ക്വാര്‍ട്ടേഴ്‌സുകളിലെ മുഴുവന്‍ ഇതര സംസ്ഥാനക്കാരെയും പൊലീസ് പിടികൂടി കൊണ്ടുപോകുകയായിരുന്നു. ഇവരില്‍ അധികം പേരും കാരളും ബഹളവുമൊക്കെ വന്നപ്പോള്‍ പുറത്തിറങ്ങി കാഴ്ചക്കാരായി നിന്നവരാണ്. ഇവര്‍ക്ക് എവിടെനിന്നാണു ലഹരി കിട്ടിയത് എന്നാണ് പരിശോധിക്കുന്നത്. പലരും അറിയാതെ കഴിച്ചതാകും എന്നാണ് സാബു പറയുന്നത്. നിരപരാധികളും പെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം പറയുന്നു.
ഇവര്‍ ക്രിമിനലുകളോ ക്രിമിനല്‍ സ്വഭാവമുള്ളവരോ അല്ല. ലഹരി ഉപയോഗിച്ചതുകൊണ്ടു മാത്രമാണ് ഇതുണ്ടായത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ക്വാര്‍ട്ടേഴ്‌സില്‍നിന്നു പുറത്തു പോകാത്തവരാണ് പലരും. അതുകൊണ്ടുതന്നെ എങ്ങനെ ലഹരി എത്തി എന്നതു മനസ്സിലാക്കണം. സംഭവത്തില്‍ എല്ലാത്തരത്തിലും പൊലീസിനെ സഹായിക്കുന്ന നിലപാടാണ് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുക.
100 രൂപ കളവു നടത്തിയാല്‍ പൊലീസില്‍ അറിയിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന സ്ഥാപനമാണ് കിറ്റെക്‌സ്. നിയമപരമായി അല്ലാതെ ആരെയും സഹായിക്കില്ല. പലയിടത്തും സമാന സംഭവം ആവര്‍ത്തിക്കാം എന്നതിനാല്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നും സാബു പ്രതികരിച്ചു. എന്നാല്‍ സാബുവിന്റെ വിശദീകരണങ്ങള്‍ പോലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല.
കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ സാബുവിന്റെ ജാതകം തിരുത്തിയെഴുതു മോ എന്നാണ് അറിയേണ്ടത്. കാരണം കിറ്റക്‌സിന്റെ കാമ്പസില്‍ നടക്കുന്ന അതിക്രമത്തില്‍ നിന്നും അതിന്റെ ഉടമക്ക് രക്ഷ നേടാന്‍ കഴിയില്ല. ഒരു പക്ഷേ കിറ്റക്‌സിന്റെ ജാതകവും ഇതോടെ അവസാനിക്കും.
"
https://www.facebook.com/Malayalivartha