പാലായില്‍ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

പാലായില്‍ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന്‍ പോള്‍വിന്‍(എട്ട്) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച രാവിലെ 10.45-നായിരുന്നു അപകടം നടന്നത്.
മോശാവസ്ഥയിലായിരുന്ന പഴയ വിറകുപുരയോടു ചേര്‍ന്ന് കുട്ടികള്‍ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ ഓടിമാറി.
കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഭിത്തിക്കടിയില്‍നിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
" f
https://www.facebook.com/Malayalivartha