യോഗ്യതയില്ലാതിരുന്നിട്ടും അനധികൃതമായി സർക്കാർ സർവീസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു നിയമനം; ഒരു വർഷത്തെ സർവീസിൽ നിന്നും 19.5 ലക്ഷം രൂപ മൊത്തം ശമ്പളം; അതിൽ 16.15 ലക്ഷം തിരിച്ച് പിടിക്കും; ശിവശങ്കറിൽ നിന്നും മറ്റു രണ്ട് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുവാൻ നീക്കം

ഒരുകാലത്ത് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസായിരുന്നു സ്വർണക്കടത്ത് കേസ്. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് പുറത്തുവരാറുണ്ട്. ഇപ്പോൾ ഇതാ ഏറ്റവും പുതിയ ഒരു വിവരം കൂടി പുറത്തുവന്നിരിക്കുകയാണ്. യോഗ്യതയില്ലാതിരുന്നിട്ടും അനധികൃതമായി സർക്കാർ സർവീസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു നിയമനം കിട്ടിയിരുന്നു.
ഇതിലൂടെ വാങ്ങിച്ച മുഴുവൻ ശമ്പളവും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഗവ. ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിൽ നിന്നും മറ്റു രണ്ട് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുവാനാണ് ഇപ്പോഴത്തെ പദ്ധതി. മറ്റു രണ്ടുപേർ കെ.എസ്.ഐ.ടി.എൽ എം.ഡി ജയശങ്കർപ്രസാദ്, സ്‌പെയ്സ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ് എന്നിവരാണ് . ശമ്പളം 5.38 ലക്ഷം ശിവശങ്കർ നൽകണം.
2019ൽ സ്വപ്നയുടെ നിയമനം നടത്തിയിരുന്നു. 2020ൽ പിരിച്ചുവിട്ടിരുന്നു. 19.5 ലക്ഷം രൂപയാണ് മൊത്തം ശമ്പളം. അതിൽ 16.15 ലക്ഷം നികുതി കിഴിച്ച് തിരിച്ചു പിടിക്കേണ്ടുന്നത് ആണ്. 5.38 ലക്ഷം ശിവശങ്കറിൽ നിന്ന് പിടിക്കുന്നത്. മറ്റു രണ്ടു ഉദ്യോഗസ്ഥരിൽ നിന്നും ഇതേ വിഹിതം പിടിക്കുവാനാണ് പദ്ദതിയിടുന്നത് .
സ്വകാര്യ ഏജൻസി വഴി ഇവർ ഗൂഢാലോചന നടത്തിയതായും നിയമനം നൽകിയെന്നും കണ്ടെത്തിയയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത് . സർക്കാർ നിയോഗിച്ച ധനകാര്യ പരിശോധനാവിഭാഗം തുക തിരിച്ചു പിടിക്കുവാൻ നിർദേശിച്ചിരുന്നു . യു.എ.ഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്നു സ്വപ്നസുരേഷ് .
ഇവരെ 2019 ആഗസ്റ്റിലാണ് സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള സ്‌പെയ്സ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചത്. സർക്കാർ സ്‌പെയ്സ് പാർക്കിൽ അനുവദിച്ചത് 21തസ്തികകളാണ്. പക്ഷേ ഇവിടെ 62 പേരെ നിയമിക്കുകയായിരുന്നു . സ്വപ്ന ഒഴികെ മറ്റെല്ലാവരും ഇപ്പോഴും സർവീസിൽ നിലനിൽക്കുകയാണ് . ഇവരിൽ 34 പേർ മാത്രമേ നിയമനത്തിന് ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുള്ളൂ.
ഈ ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ടുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നിന്നോ, പരസ്യം നൽകി നിയമനാധികാരമുള്ള സ്ഥാപനങ്ങൾ മുഖേനയോ അപേക്ഷ ക്ഷണിച്ചിട്ട് മാത്രമേ സാധിക്കൂ . സർക്കാർ കൊടുത്ത കരാറിന്റെ അടിസ്ഥാനത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനമാണ് തോന്നിയത് പോലെ നിയമനങ്ങൾ മുഴുവൻ നടത്തിയത്.
ഈ സ്ഥാപനത്തിൽ നിന്നാണ് നഷ്ടം ഈടാക്കേണ്ടതെന്ന് ധനകാര്യ വിഭാഗം വ്യക്തമാക്കി. എന്നാൽ അത് കഴിയില്ലെങ്കിൽ, ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന നിർദ്ദേശവും നല്കിയിട്ടുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ നടപടി സ്വീകരിച്ചത്. സ്വപ്നയുടെ നിയമനത്തിന്റെ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന കാര്യം നേരത്തെ കണ്ടെത്തിയിരുന്നു.
2020ൽ അന്വേഷണം നടത്തിയ അന്നത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് എന്നിവരുടെ കമ്മിറ്റി ഗൂഢാലോചന നടത്തിയെന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. യു.എ.ഇ കോൺസുൽ ജനറൽ ഓഫീസിലെ ജീവനക്കാരിയായിരിക്കെ ശിവശങ്കർ പറഞ്ഞിട്ടാണെന്ന അവകാശവാദമുയർത്തി സ്വപ്ന സുരേഷ് സ്പെയ്സ് പാർക്കിലെത്തി എം.ഡി. ജയശങ്കർ പ്രസാദിനെയും സ്പെഷ്യൽ ഓഫീസർ സന്തോഷിനെയും കാണുകയും ചെയ്തിരുന്നു. ഇവരുടെ അന്വേഷണത്തിൽ , സ്വപ്നയെ താൻ അയച്ചതാണെന്ന് ശിവശങ്കർ അറിയിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha