കൊച്ചിയില്‍ പുതുവത്സര ആഘോഷത്തിനായി ക്രിസ്മസ് കേക്കിന്റെ കവറില്‍ പൊതിഞ്ഞ് കൊണ്ടുവന്നത് രണ്ടരക്കോടിയുടെ എംഡിഎംഎ! ചെറിയ അളവില്‍ ഉപയോഗിച്ചാല്‍പ്പോലും മാനസിക-ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മയക്കുമരുന്ന് വിഭാഗത്തില്‍പ്പെടുന്ന എംഡിഎംഎ പൊക്കിയത് തൃശ്ശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ ഇന്‍സ്‌പെക്ടര്‍ എസ്. മനോജ്കുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍

വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് എം.ഡി.എം.എ.യുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായ വിവരം പുറത്ത് വരുന്നത്. ഞായറാഴ്ച രാവിലെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ലോകമലേശ്വര നോര്‍ത്ത് പടാകുളം കളപ്പുരയ്ക്കല്‍ വീട്ടില്‍ രാഹുല്‍ സുഭാഷ് (28), എറിയാട് തിരുവള്ളൂര്‍ പറുപ്പനക്കല്‍ വീട്ടില്‍ സൈനുല്‍ ആബിദ് (19) എന്നിവരാണ് പിടിയിലായത്.
2.985 കിലോ എം.ഡി.എം.എ.യാണ് സംഘത്തിന്റെ കൈയിലുണ്ടായത്. ഹാമര്‍ത്രോ ഇനത്തില്‍ ദേശീയതലത്തില്‍ മെഡല്‍ ജേതാവാണ് രാഹുല്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹാമര്‍ ത്രോയില്‍ റെക്കോഡ് ജേതാവാണ്. ക്രിസ്മസ് കേക്കിന്റെ കവറില്‍ പൊതിഞ്ഞാണ് എ.ഡി.എം.എ. സൂക്ഷിച്ചിരുന്നത്. തൃശ്ശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ ഇന്‍സ്‌പെക്ടര്‍ എസ്. മനോജ്കുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ എക്‌സൈസ് സി.ഐ. സതീശിന്റെ നേതൃത്വത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. നിസാമുദ്ദീനില്‍ നിന്നുള്ള 'മംഗള ലക്ഷദ്വീപ്' എക്‌സ്പ്രസില്‍ രാവിലെ എട്ടിനാണ് പ്രതികള്‍ എത്തിയത്.
ഡല്‍ഹിയില്‍ നിന്നാണ് ഇവര്‍ എം.ഡി.എം.എ. വാങ്ങിയത്. കൊച്ചിയില്‍ പുതുവത്സര ആഘോഷത്തിനാണിത് എത്തിച്ചതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ചെറിയ അളവില്‍ ഉപയോഗിച്ചാല്‍പ്പോലും മാനസിക-ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മയക്കുമരുന്ന് വിഭാഗത്തില്‍പ്പെടുന്നതാണ് ആലുവയില്‍നിന്ന് പിടികൂടിയ എം.ഡി.എം.എ.
https://www.facebook.com/Malayalivartha