എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സംഭവം; ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ഒളിത്താവളമൊരുക്കിയ ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് മലപ്പുറം സ്വദേശി അനീഷ്; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി

എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ഒളിത്താവളമൊരുക്കിയതിന് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തു.ആലുവ ജില്ലാ പ്രചാരകന്‍ മലപ്പുറം സ്വദേശി അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ ആര്‍എസ്‌എസ് കര്യലയത്തില്‍ പ്രതികള്‍ക്ക് ഒളിക്കാനും അവിടെ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതും അനീഷ് ആയിരുന്നു.
ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആലുവ കാര്യലയത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആലുവ കാര്യലയത്തില്‍ പ്രതികള്‍ ഒളിച്ചിരുന്നതായും ഇതില്‍ അനീഷിന്റെ പങ്കും അന്വേഷണ സംഘം കണ്ടെത്തിയത്.
എസ്‍ഡിപിഐ നേതാവ് ഷാന്‍്റെ കൊലപാതകം ആര്‍എസ്‌എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചേര്‍ത്തലയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.
ചേര്‍ത്തലയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്‍്റെ കൊലയ്ക്ക് പിന്നാലെയാണ് ആസൂത്രണം തുടങ്ങിയത്. ആര്‍എസ്‌എസ് കാര്യാലയത്തില്‍ വെച്ച് രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാന്‍ സഹായിച്ചത് ആര്‍എസ്‌എസ് നേതാക്കള്‍ ആണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
https://www.facebook.com/Malayalivartha