കേരളത്തില്‍ മോദിയുടെ നിഴല്‍ ഭരണമാണ് നടക്കുന്നത്; പേര് നോക്കി തീവ്രവാദ ബന്ധം ആരോപിക്കാന്‍ കഴിയുന്നവര്‍ പൊലീസ് ഉദ്യോഗസ്‌ഥര്‍ക്കിടയിലുണ്ട്; കേരളത്തില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് സംഘ്പരിവാര്‍ ശക്തികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്

കേരളത്തില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് സംഘ്പരിവാര്‍ ശക്തികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തീവ്രവാദ ആരോപണം ഉന്നയിച്ചതിനെതിരെയും പൊലീസിലെ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ആലുവയില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പരാമര്‍ശത്തോടെ പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിക്കാവുന്ന വിധത്തില്‍ അവരെ നിയന്ത്രിക്കുന്ന സംഘപരിവാര്‍ ശക്തികളുണ്ട്. പേര് നോക്കി തീവ്രവാദ ബന്ധം ആരോപിക്കാന്‍ കഴിയുന്നവര്‍ പൊലീസ് ഉദ്യോഗസ്‌ഥര്‍ക്കിടയിലുണ്ട്. കേരളത്തില്‍ മോദിയുടെ നിഴല്‍ ഭരണമാണ് നടക്കുന്നത്. സംഘപരിവാറിന് കുടപിടിക്കുകയാണ് കേരള പൊലീസ്. സമരം ചെയ്ത കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പൊലീസില്‍ സംഘ്പരിവാര്‍ സെല്‍ ഉണ്ടെന്നതിന് തെളിവാണ്.
കേരള രാഷ്‌ട്രീയത്തില്‍ ബി.ജെ.പിയുടെ പ്രസക്തി ഇല്ലാതാകുന്നതില്‍ ദുഖിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്ര മോദി കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുമ്ബോള്‍ പിണറായി വിജയന്‍ കോണ്‍ഗ്രസ് മുക്ത കേരളം സ്വപ്നം കാണുന്നു. ഒരു കൈ ബി.ജെ.പിയുടെ തോളിലും മറുകൈ എസ്.ഡി.പി.ഐയുടെ തോളിലും വയ്ക്കുന്ന മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രീണനമാണ് കേരള രാഷ്‌ട്രീയത്തെ മലീമസമാക്കുന്നത്.
സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും മുഖ്യമന്ത്രി മാറി മാറി പുണരുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ചും കോട്ടയത്ത് ബി.ജെ.പിയുമായി ചേര്‍ന്നും യു.ഡി.എഫ് ഭരണം അസ്‌ഥിരപ്പെടുത്താന്‍ ശ്രമിച്ചതെന്നും സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha