'മുന്‍ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവര്‍ത്തിക്കുകയാണ്'; വാളയാര്‍ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
എന്നാല്‍ സിബിഐ അന്വേഷണത്തില്‍ നീതി കിട്ടിയില്ലെന്നും, മുന്‍ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവര്‍ത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.
പൊലീസ് പിടികൂടിയ പ്രതികള്‍ തന്നെയാണ് കുറ്റവാളികളെന്ന് വിശദീകരിച്ച സിബിഐ പാലക്കാട് പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്ത കൃഷ്ണനാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്.
മരിച്ച ആദ്യ പെണ്‍കുട്ടിയെ കൊലപ്പെടുത്തയത് വി.മധു, ഷിബു, എം മധു എന്നിവരാണ്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വി. മധുവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്ത്രില്‍ വ്യക്തമാക്കിയിരിക്കുന്നു. ബലാത്സംഗം, ആത്മഹത്യ പ്രേരണ, പോക്‌സോ എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് സിബിഐയുടെ കുറ്റപത്രം.
അതേ സമയം സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ഒരു നിലയ്ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ലായെന്ന് വാളയാര്‍ സമര സമിതി നേതാവ് സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ഒന്നുകില്‍ സിബിഐ ഗൗരവത്തോടെയല്ല കേസിനെ സമീപിച്ചത്, അല്ലെങ്കില്‍ ആദ്യമേ സംശയിക്കുന്നത് പോലെ കേസില്‍ അട്ടിമറി നടന്നിട്ടുണ്ടാകും എന്നാണ് പറയാനുള്ളത്. കുറ്റപത്രം പഠിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha