ഇത് കൊടും ക്രൂരം!! ഓൺലൈൻ ക്ലാസ്സിനുവേണ്ടി വാങ്ങി നൽകിയ മൊബൈൽ ഫോണിലൂടെ പെൺകുട്ടി കൂടുതൽ സൗഹൃദങ്ങൾ സ്ഥാപിച്ചു; സഹോദരൻ ഇത് ചോദ്യം ചെയ്തതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി : വൈരാഗ്യം മൂലമെന്ന് പോലീസ്

സോഷ്യൽമീഡിയയിൽ സൗഹൃദങ്ങൾ സ്ഥാപിച്ചത് സഹോദരൻ ചോദ്യം ചെയ്തു. പ്രതികാരം തീർത്തത് വ്യാജപീഡനപരതി നൽകി. സംഭവം പുറത്തറിഞ്ഞതിങ്ങനെയാണ്.. ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണിലൂടെ സമൂഹ മാധ്യമങ്ങളിൽ സൗഹൃദങ്ങൾ സ്ഥാപിച്ചു. ഇക്കാര്യം സഹോദരൻ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടി പരാതിയുമായി രംഗത്ത് എത്തി.
പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചങ്ങരംകുളം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പരാതിയുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ സഹായിച്ചത്.
https://www.facebook.com/Malayalivartha