'കോപ്പി റൈറ്റ് സിബംകുട്ടി' പോലീസ് ജീപ്പിന് മുകളില്‍ കയറി അക്രമം നടത്തുന്ന 'അതിഥി തൊഴിലാളി'യുമായി ശ്രീജിത്ത് പണിക്കര്‍; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി യെ ട്രോളിയതാണെന്ന് സോഷ്യൽമീഡിയ... വൈറലായി ആ കുപ്രസിദ്ധ പ്രകടനങ്ങൾ

കിഴക്കമ്പലത്ത് നടന്ന സംഘര്‍ഷത്തിനിടെ പോലീസ് ജീപ്പിന് മുകളില്‍ കയറി അക്രമം നടത്തുന്ന അതിഥി തൊഴിലാളിയുടെ ചിത്രം ട്രോളാക്കി സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍.
ട്രൗസര്‍ മാത്രം ഉടുത്ത് പോലീസ് വാഹനത്തിന് മുകളില്‍ കയറി അക്രമം നടത്തുന്ന അതിഥി തൊഴിലാളിയുടെ ചിത്രം 'കോപ്പി റൈറ്റ്: സിബംകുട്ടി' എന്ന തലക്കെട്ടോടു കൂടി തന്റെ ഫേയ്‌സ്ബുക്ക് പേജിലാണ് ശ്രീജിത്ത് നല്‍കിയിരിക്കുന്നത്.
ചിത്രം ഇതിനോടകം സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ നടത്തിയ അക്രമത്തോട് സമാനമാണ് കിഴക്കമ്ബലത്തെ അന്യസംസ്ഥാന തൊഴിലാളിയുടെ പ്രകടനമെന്ന് അഭിപ്രായപ്പെട്ട് നിരവധി പേര്‍ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. മുണ്ട് മടക്കി കുത്തി മേശയ്‌ക്കുമുകളില്‍ കയറി സുരക്ഷാ ജീവനക്കാരെ ചാടികടന്ന് കുതിക്കാന്‍ ശ്രമിക്കുന്ന ശിവന്‍കുട്ടിയുടെ ചിത്രം അന്നും വൈറലായിരുന്നു.
ഇതിന് സമാനമാണ് കിഴക്കമ്ബലത്തെ സംഭവമെന്നാണ് പലരുടെയും അഭിപ്രായം. കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടയുന്നതിനായി അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് നിയമസഭയ്‌ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തിനിടിയെയായിരുന്നു ശിവന്‍കുട്ടിയുടെ കുപ്രസിദ്ധമായ ആ പ്രകടനം നടന്നത്.
https://www.facebook.com/Malayalivartha