പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി; അന്വേഷണത്തിനൊടുവില്‍ വന്‍ ട്വിസ്റ്റ്

സഹോദരന്‍ പീഡിപ്പിച്ചതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ വന്‍ ട്വിസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചങ്ങരംകുളം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെണ്‍കുട്ടിയുടെ മൊഴികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം തെളിഞ്ഞത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായാണ് സഹോദരന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടി ഫോണ്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയായിരുന്നു. ഇത് ഇഷ്ടമാകാത്ത സഹോദരന്‍ പെണ്‍കുട്ടിയെ ശകാരിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു. ഇതാണ് സഹോദരനെതിരെ വ്യാജ പീഡന പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha