വിശേഷങ്ങളേറെ... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ഉറപ്പിച്ച് 12 കോടിയുടെ രണ്ട് പുത്തന്‍ കാറുകള്‍ വാങ്ങുന്നു; ഉഗ്ര ശേഷിയുള്ള സ്‌ഫോടനത്തെ വരെ ചെറുക്കാന്‍ കഴിയും; പഞ്ചറായാലും ഓടുന്ന പ്രത്യേക ടയറുകള്‍; ആരേയും മോഹിപ്പിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സുരക്ഷാ സന്നാഹത്തോടെയുള്ള വാഹനം എത്തുകയാണ്. മെഴ്‌സിഡസിന്റെ പുത്തന്‍ വാഹനമായ മെഴ്‌സിഡസ് മെയ്ബാഷ് എസ് 650. 12 കോടി രൂപയാണ് ഒരു മെഴ്‌സിഡസ് മെയ്ബാഷ് എസ് 650 കാറിന്റെ വില. ഇത്തരത്തിലുള്ള രണ്ട് കാറുകളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി വാങ്ങുന്നത്. മൊത്തം 24 കോടിയാണ് ഇരു വാഹനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവാക്കുന്ന തുക.
കഴിഞ്ഞ തവണ റഷ്യന്‍ പ്രസിഡന്ര് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മോദി എത്തിയത് പുതിയ കാറിലായിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍ എന്നീ വാഹനങ്ങള്‍ക്ക് പകരമായാണ് മെഴ്‌സിഡസിന്റെ പുത്തന്‍ മോഡലുകള്‍ എത്തുന്നത്. വി ആര്‍1 ലെവല്‍ സുരക്ഷിതത്വമാണ് ഈ വാഹനം യാത്രക്കാര്‍ക്ക് നല്‍കുന്നത്.
അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. എകെ 47 തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ചില്ലുകളും രണ്ട് മീറ്റര്‍ ചുറ്റളവില്‍ 15 കിലോ ടി എന്‍ ടി സ്‌ഫോടനത്തെ വരെ പ്രതിരോധിക്കാന്‍ സാധിക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഈ കാറിനുള്ളത്. ചില്ലുകളില്‍ പോളികാര്‍ബണേറ്റ് കൊണ്ടുള്ള കോട്ടിംഗും വാഹനത്തിന്രെ അടിവശത്ത് കനത്ത സ്‌ഫോടനത്തെ വരെ ചെറുക്കാന്‍ പാകത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വാതകം ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകുന്നപക്ഷം യാത്രക്കാരെ സുരക്ഷിതരാക്കുന്നതിന് വേണ്ടി വാഹനത്തിനുള്ളില്‍ പ്രത്യേകമായി വായു സഞ്ചാരത്തിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ടയറുകള്‍ പഞ്ചറാകുകയോ മറ്റോ ചെയ്താലും പേടിക്കേണ്ടതില്ല. ടയറിന്റെ വായുമര്‍ദ്ദം കുറഞ്ഞാലും ഓടാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകം നിര്‍മിച്ച ടയറുകളാണ് വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്‌ലത്.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ 'മേബാക്ക് ജി.എല്‍.എസ്.600' എസ്.യു.വി. ഇന്ത്യന്‍ വിപണിയിലെത്തി. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 2.43 കോടി രൂപയാണ് ഇവിടത്തെ എക്‌സ് ഷോറൂം വില. ഈ വര്‍ഷം മെഴ്‌സിഡസ് പ്രഖ്യാപിച്ചിട്ടുള്ള 16 മോഡലുകളില്‍ ഒന്നാണ് 'മേബാക്ക് ജി.എല്‍.എസ്.600'. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയിട്ടുള്ള പുതുതലമുറ ജി.എല്‍.എസ്. എസ്.യു.വി.യുടെ മേബാക്ക് പതിപ്പാണിത്.
നാല്, അഞ്ച് സീറ്റിങ് ഓപ്ഷനുകളുണ്ട് പുതിയ മേബാക്കില്‍. നീക്കാവുന്നതും മടക്കാവുന്നതുമായ പനോരമിക് സണ്‍റൂഫ്, െ്രെഡവിങ് സുഖകരമാക്കാന്‍ വെന്റിലേറ്റഡ് മസാജിങ് സീറ്റുകള്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
അകത്തളത്തെ മനോഹരമാക്കുന്ന പ്രധാന ഘടകം ആംബിയന്റ് ലൈറ്റുകളാണ്. െ്രെഡവര്‍ നിരയില്‍ നല്‍കിയിട്ടുള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇതില്‍ മെഴ്‌സിഡസ് വോയിസ് കമാന്‍ഡും കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
4.0 ലിറ്റര്‍ വി 8 ബൈടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മേബാക്ക് ജി.എല്‍.എസ്.600ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് ഇ.ക്യു. ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. റോള്‍സ് റോയ്‌സ് കള്ളിനന്‍, ബെന്റ്‌ലി ബെന്റെയ്ഗ, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എഡിഷന്‍ വാഹനങ്ങളാണ് ഇതിന്റെ എതിരാളി.
"
https://www.facebook.com/Malayalivartha