ക്രൈംബ്രാഞ്ച് ഒരുക്കിയ കെണിയില്‍ കുടുങ്ങിയ റിപ്പര്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയത് സഹതടവുകാരനോട്.... തടവുപുള്ളിയെ വിയ്യൂര്‍ ജയിലില്‍ ചാരനാക്കി ക്രൈംബ്രാഞ്ച് ഒരുക്കിയ കെണിയില്‍ കുടുങ്ങിയ റിപ്പര്‍ ജയാനന്ദന്‍ വെളിപ്പെടുത്തിയത് പതിനേഴ് വര്‍ഷം മുമ്പ് കൊച്ചിയില്‍ നടത്തിയ ഇരട്ടക്കൊലപാതകം

ക്രൈംബ്രാഞ്ച് ഒരുക്കിയ കെണിയില്‍ കുടുങ്ങിയ റിപ്പര്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയത് സഹതടവുകാരനോട്.... തടവുപുള്ളിയെ വിയ്യൂര്‍ ജയിലില്‍ ചാരനാക്കി ക്രൈംബ്രാഞ്ച് ഒരുക്കിയ കെണിയില്‍ കുടുങ്ങിയ റിപ്പര്‍ ജയാനന്ദന്‍ വെളിപ്പെടുത്തിയത് പതിനേഴ് വര്‍ഷം മുമ്പ് കൊച്ചിയില്‍ നടത്തിയ ഇരട്ടക്കൊലപാതകം.
പലവട്ടം ചോദ്യം ചെയ്തിട്ടും യാതൊരു പഴുതും നല്‍കാതെ ഒഴിഞ്ഞു മാറിയ റിപ്പര്‍, മറ്റൊരു കേസിലെ വധശിക്ഷ കഴിഞ്ഞ വര്‍ഷം റദ്ദായ സന്തോഷം പങ്കുവയ്ക്കവേയാണ് സഹതടവുകാരനോട് ഇക്കാര്യം വെളിപ്പെടുത്തിയത് .
2004 മേയ് 30ന് ഇടപ്പള്ളി പോണേക്കര ചേന്ദന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിന്‍ 'സമ്പൂര്‍ണ'യില്‍ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസര്‍ വി.നാണിക്കുട്ടി അമ്മാളും (73), സഹോദരിയുടെ മകന്‍ ടി.വി.നാരായണ അയ്യരുമാണ് (60) കൊലചെയ്യപ്പെട്ടത്.
എഴുപത് വയസുകാരിയായിട്ടും പീഡിപ്പിച്ചതാണ് റിപ്പറിനെ പിന്തുടരാന്‍ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിച്ചത്. വീട്ടുപരിസരത്തില്‍ നിന്ന് ശേഖരിച്ച പാര കൊണ്ട് രാത്രി ഒന്നരയോടെ പൂട്ടുപൊളിച്ച് കയറുകയും മുന്നില്‍ക്കണ്ട ഇരുവരെയും തലയ്ക്കടിച്ച് വകവരുത്തുകയുമായിരുന്നു.
എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. 44 പവന്‍ സ്വര്‍ണവും 15 ഗ്രാം വെള്ളി നാണയങ്ങളുമായി കടന്നു. ക്രിസ്മസ് തലേന്ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്നും ക്രൈബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് വെളിപ്പെടുത്തി.
കേസില്‍ അയല്‍വാസി പലവട്ടം ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.പുത്തന്‍വേലിക്കര ബേബി വധക്കേസിലടക്കം ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് തൃശൂര്‍ മാള സ്വദേശിയായ ജയാനന്ദന്‍.
ആറ് കൊലപാതക കേസിലും പത്തിലധികം മോഷണക്കേസിലും പ്രതിയാണ്. രണ്ടുവട്ടം ജയില്‍ചാടിയിട്ടുമുണ്ട്.
പതിനാറ് വര്‍ഷത്തിനിടെ ജയാനന്ദനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും കിട്ടിയില്ല.കഴിഞ്ഞ വര്‍ഷം പഴയ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ക്രൈംബ്രാഞ്ചിന്റെ ഉന്നതതല യോഗമാണ് ജയിലിനകത്ത് ചാരനെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
കോളിളക്കം സൃഷ്ടിച്ച പുത്തന്‍വേലിക്കര ബേബി കൊലക്കേസില്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീം കോടതി വിധി വന്നതും ഏകദേശം ആ സമയത്തായിരുന്നു. ആ സന്തോഷത്തില്‍ മനസു തുറക്കുകയായിരുന്നു.
അന്നു മുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ദൗത്യത്തിലായിരുന്നു ക്രൈംബ്രാഞ്ച്. എല്ലാ പഴുതും അടച്ചതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി വിവരം പുറത്തുവിടുകയായിരുന്നു.
സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കൊല നടന്ന സ്ഥലത്തെ അയല്‍വാസി ജയാനന്ദനെ തിരിച്ചറിഞ്ഞു. ഇയാള്‍ ജയാനന്ദനെ വീട്ടുപരിസരത്ത് കണ്ടിരുന്നു. കൊലപാതകം നടത്തുന്നത് കൈയുറ ധരിച്ച് , പ്രായമായവരെ മാത്രം ലക്ഷ്യമിടും, തല തകര്‍ത്ത് മരണം ഉറപ്പാക്കും, ആയുധംകൊണ്ട് മുഖം വികൃതമാക്കും, ലൈംഗികമായി പീഡിപ്പിക്കും, ആഭരണങ്ങളും പണവും കവരും,വിരലടയാളം വീഴാതെ കൈയില്‍ സോക്‌സ് ധരിക്കും
ആറ് കേസില്‍ എട്ട് കൊലപാതകം മാള ജോസ് വധം,മാള നസീബ, സോഫിയ ഇരട്ടക്കൊല, പറവൂര്‍ സുഭാഷ് വധം, മതിലകം നിര്‍മ്മല, സഹദേവന്‍ ഇരട്ടക്കൊല, പുത്തന്‍വേലിക്കര ബേബി വധം, വടക്കേക്കര ഏലിക്കുട്ടി വധം . ജയാനന്ദനെതിരെ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഡി.എന്‍.എ പരിശോധനയ്ക്കുള്ള സാദ്ധ്യതയും തേടും.
"
https://www.facebook.com/Malayalivartha