കോഴിക്കോട് ചെരുപ്പ് കമ്പനി ഗോഡൗണില്‍ വന്‍ തീപിടിത്തം... ചെരുപ്പുകട പൂര്‍ണമായും കത്തി നശിച്ചു, ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി, കോളത്തറ റഹ്മാന്‍ ബസാറില്‍ പുലര്‍ച്ചെയോടെയായിരുന്നു സംഭവം, സമീപത്ത് താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

ചെരുപ്പ് കമ്പനി ഗോഡൗണില്‍ വന്‍ തീപിടിത്തം. കോളത്തറ റഹ്മാന്‍ ബസാറില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. സമീപത്ത് താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
അന്യസംസ്ഥാന തൊഴിലാളികളെയാണ് ഒഴിപ്പിച്ചത്. ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ചെരുപ്പുകട പൂര്‍ണമായും കത്തി നശിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ചെരുപ്പ് കമ്പനി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha