അര്‍ധരാത്രിയില്‍ മകളുടെ മുറിയിലെത്തിയ യുവാവിനെ കൊലപ്പെടുത്തിയ അച്ഛന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ സഹായ പെരുമഴ... പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി സമൂഹമാധ്യമങ്ങള്‍: പോലീസിനോട് പറഞ്ഞത് കെട്ടുകഥ

അര്‍ധരാത്രിയില്‍ മകളുടെ മുറിയിലെത്തിയ യുവാവിനെ കൊലപ്പെടുത്തിയ അച്ഛന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ സഹായ പെരുമഴ. ഞാന്‍ അച്ഛനൊപ്പം എന്ന ശീര്‍ഷകത്തിന് കീഴിലാണ് യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശംസ പെരുമഴ നടത്തുന്നത്.
അതിനിടെ പിതാവ് പോലീസിനോട് പറഞ്ഞത് വെറും കെട്ടുകഥ മാത്രമാണെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടിയെയും ബന്ധുക്കളെയും ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു.
തിരുവനന്തപുരത്താണ് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നത്. തിരുവനന്തപുരം പേട്ട ചായക്കുടി ലൈനിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ടതോടെ ലാലന്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാഞ്ഞതോടെ വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.
മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന്‍ തന്നെ സംഭവം അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും മുന്‍ വൈരാഗ്യം ഉണ്ടായിരുന്നോ എന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അസിസ്റ്റന്‍ന്റ് കമ്മീഷണര്‍ ഡി കെ പ്രിഥ്വിരാജ് പറഞ്ഞു.
ഏറെ നാളായി അനിഷ് കാമുകിയെ കാണാന്‍ അര്‍ധരാത്രി എത്താറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അനീഷും പെണ്‍കുട്ടിയും തമ്മില്‍ പ്രണയമായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇരുവരും പേട്ട സ്വദേശികളാണ്. പഠനത്തിനിടയിലാണ് പരിചയമെന്ന് കേള്‍ക്കുന്നു.
ഏതായാലും പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞത് മറ്റൊരു കഥയാണ്. കള്ളന്‍ എന്ന് കരുതി താന്‍ പയ്യനെ കൊന്നെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇത് മകളുടെ ഭാവി രക്ഷിക്കാന്‍ നിസഹായനായ പിതാവ് നടത്തിയ അവസാന ശ്രമമാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പിതാവിന്റെ ഏറ്റുപറച്ചിലില്‍ പൊരുത്തകേടുകളുണ്ട്.
കാരണം കള്ളന്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയാല്‍ സ്വാഭാവികമായും പെണ്‍കുട്ടി ബഹളമുണ്ടാക്കും. എന്നാലിവിടെ പെണ്‍കുട്ടിയുടെ മുറിക്ക് സമീപം അനക്കം കേട്ടപ്പോള്‍ പിതാവ് മുറിയില്‍ തട്ടിയെങ്കിലും തുറന്നില്ല. മുറിക്കുള്ളില്‍ നിന്നും അടക്കി പിടിച്ച സംസാരവും കേട്ടു .ഇതോടെയാണ് പെണ്‍കുട്ടിയുടെ സുഹ്യത്ത് മുറിയിലുണ്ടെന്ന് പിതാവ് സംശയിച്ചത് .കള്ളന്‍ അടച്ചിട്ട മുറിയില്‍ കയറിയെങ്കില്‍ ആദ്യം ബഹളമുണ്ടാക്കുക പെണ്‍കുട്ടി തന്നെയായിരിക്കും. ഇങ്ങനെയെല്ലാമാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
ഏറെ നാളായി പിതാവിന് ഇങ്ങനെയൊരു സംശയം ഉണ്ടായിരുന്നതായും സംശയിക്കുന്നവരുണ്ട്. അതുകൊണ്ടാണത്രേ അദ്ദേഹം ഉറങ്ങാതെ കിടന്നത്. മതില്‍ ചാടുന്ന ശബ്ദം പിതാവ് സ്ഥിരമായി കേള്‍ക്കാറുണ്ടത്രേ. ഇതില്‍ നിന്നാണ് അദ്ദേഹത്തിന് സംശയങ്ങള്‍ തോന്നി തുടങ്ങിയത്. ഏതായാലും വിവാഹപ്രായമെത്താത്ത ഒരു പെണ്‍കുട്ടിയും ചെറുപ്പക്കാരനും കാരണം തകര്‍ന്നത് രണ്ട കുടുംബങ്ങളാണ്.
"
https://www.facebook.com/Malayalivartha