തിരുവനന്തപുരത്ത് ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തത് 12349 പേർ; 58571 പേർക്ക് കോവിഷീൽഡ് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയവും അതിക്രമിച്ചു, കൊവാക്സിൻ എടുത്ത 8108 പേർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം കഴിഞ്ഞു

രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ കൊറോണ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ തിരുവനന്തപുരത്തിൽ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തത് 12349 പേരെന്ന് കണക്ക് പുറത്ത്. കൊവാക്സിൻ എടുത്ത 8108 പേർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം കഴിഞ്ഞിട്ടുണ്ട്. 58571 പേർക്ക് കോവിഷീൽഡ് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയവും അതിക്രമിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.
അതോടൊപ്പം തന്നെ ചൊവ്വാഴ്ച്ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാർഡ് തിരിച്ചുള്ള ഇവരുടെ പട്ടിക കൗൺസിലർമാർക്ക് കൈമാറിയിട്ടുണ്ട്. കൗൺസിലർ തങ്ങളുടെ വാർഡുകളിലുള്ളവരെ ബന്ധപ്പെട്ട് വാക്സിൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും മേയർ ചൂണ്ടിക്കാണിച്ചു.
കൂടത്തെ സർക്കാർ നിർദേശപ്രകാരം കോർപറേഷൻ നടത്തിയ വിവരശേഖരണത്തിെൻറ ഭാഗമായാണ് കണക്ക്. ആരോഗ്യകാരണങ്ങളാൽ ഇതുവരെ ഒരു ഡോസ് പോലും എടുക്കാത്തവരുടെ പട്ടിക പ്രത്യേകം തയാറാക്കുന്നതായിരിക്കും. തൈക്കാട് ശാന്തികവാടത്തിലെ വിറക് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് കരാറുകാർ നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഇലക്ട്രിക് ശ്മശാനത്തിലേതിന് സമാനമായി ഫീസ് ഇനി ശാന്തികവാടത്തിലുള്ള കോർപറേഷൻ കൗണ്ടറിൽ നേരിട്ട് സ്വീകരിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് ക്രമമായ ഇടവേളകളിൽ കരാറുകാരെൻറ അക്കൗണ്ടിലേക്ക് നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. കോർപറേഷൻ നിശ്ചയിച്ച നിരക്കിെൻറ ഇരട്ടിത്തുക ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. അസ്ഥി കൈമാറ്റവും കോർപറേഷെൻറ കൗണ്ടർ വഴി മാത്രം നടത്തും. നിലവിൽ ഇതെല്ലാം കരാറുകാരൻ നേരിട്ടാണ് നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha