കോണ്‍ഗ്രസിന്റെ 137-ആം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കം; ലോകത്തിന്റെ ഏത് കോണിലിരുന്നും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് സ്‌നേഹോപഹാരം സമ്മാനിക്കാന്‍ കഴിയും വിധമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ കെ സുധാകരൻ

കോണ്‍ഗ്രസിന്റെ 137-ആം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായിരിക്കുകയാണെന്നറിയിച്ച് കെപിസിസി പ്രസിഡന്റ കെ സുധാകരൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോണ്‍ഗ്രസിന്റെ 137-ആം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായിരിക്കുകയാണ്.
ലോകത്തിന്റെ ഏത് കോണിലിരുന്നും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് സ്‌നേഹോപഹാരം സമ്മാനിക്കാന്‍ കഴിയും വിധമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യു.പി.ഐ വഴിയോ മറ്റു സമാന ഡിജിറ്റല്‍ പേയ്‌മെന്റ് വാലറ്റ് വഴിയോ ഈ ചലഞ്ചിന്റെ ഭാഗമാകാവുന്നതാണ്.
പണം അയക്കുന്നതിന് മുൻപ് ഡേറ്റിയിൽസ് വെരിഫൈ ചെയ്യാൻ മറക്കരുത്. വിദേശരാജ്യങ്ങളില്‍ നിന്നും ഈ പദ്ധതിയുടെ ഭാഗമാകുന്നവര്‍ ഇന്ത്യന്‍ രൂപ തന്നെ അയക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനലക്ഷമി ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (എസ് ബി ഐ) രണ്ട് അക്കൗണ്ടുകള്‍ അതിനായി ക്രമീകരിച്ചിട്ടുണ്ട്.
മിനിമം 137 രൂപയാണെങ്കിലും അതിന് മുകളില്‍ എത്രവേണമെങ്കിലും സംഭാവനയായി നല്‍കാവുന്നതാണ്. സുതാര്യത ഉറപ്പുവരുത്താനാണ് യു.പി.ഐ ഡിജിറ്റല്‍ പേയ്‌മെന്റ് വാലറ്റ് വഴി ഇത്തരം ഒരു ചലഞ്ച് കെപിസിസി സംഘടിപ്പിക്കുന്നത്. ഈ ഉദ്യമത്തിന് കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന നല്ലവരായ എല്ലാ ജനങ്ങളുടെയും സഹായം പ്രതീക്ഷിക്കുന്നൂവെന്നും അദ്ദേഹം പറഞ്ഞു. .
കോൺഗ്രസ് നേതാവ് രാഹുൽ മാംങ്കൂട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇന്ത്യക്ക് സ്വാതന്ത്ര്യത്തിന്റെ ജീവവായു പകർന്ന, ഇന്ത്യക്ക് അടിത്തറ പാകിയ,ഇന്ത്യയെ കെട്ടിപ്പടുത്ത ഇന്ത്യയുടെ കോൺഗ്രസ്സിന്റെ 137 ആം സ്ഥാപകദിനത്തിന്റെ ആശംസകൾ.
ഇന്ത്യയെ നിർമ്മിച്ചെടുത്ത ദേശീയ പ്രസ്ഥാനത്തിന് ഇന്നാട്ടിലെ ഏറ്റവും സാധാരണ മനുഷ്യരുടെ കൈത്താങ്ങ് ഇനിയും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ബഹുസ്വര ദേശീയതയിലും സർവ്വാശ്ലേഷിയായ വികസന കാഴ്ചപ്പാടുകളിലും വിശ്വസിക്കുന്ന ഭാരതീയ പൗരന്മാർ കോൺഗ്രസിനെ എല്ലാ നിലക്കും സഹായിക്കാൻ കടന്നുവരണം.
ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വഴി കെപിസിസിയുടെ പ്രവർത്തന ഫണ്ടിലേക്ക് നിങ്ങളുടെ മനസ്സുനിറഞ്ഞുള്ള സംഭാവനകൾ അയക്കാൻ താത്പര്യപ്പെടുന്നു. ഇന്നുമുതൽ ജനുവരി 26 വരെയുള്ള സമയമാണ് ഈ ധനസമാഹരണ ക്യാമ്പയിനു വേണ്ടി തീരുമാനിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha