ഈ സംഭവങ്ങളുടെ മറവിൽ "കിറ്റെക്സ്" എന്ന സ്ഥാപനത്തെ ആരും തകർക്കുവാൻ ശ്രമിക്കരുത്; തെറ്റ് ചെയ്ത തൊഴിലാളികൾ ശിക്ഷിക്കപ്പെടട്ടെ; ഇതൊരു സുവർണ്ണാവസരം ആയി കണ്ടു രാഷ്ട്രീയ പകപോക്കൽ നടത്തരുത്; സാമൂഹ്യ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

കിഴക്കമ്പലത്തു പോലീസിനെ ആക്രമിച്ച കേസിൽ 156 അതിഥി തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കിഴക്കമ്പലത്തു പോലീസിനെ ആക്രമിച്ച കേസിൽ 156 അതിഥി തൊഴിലാളികളെ അറസ്റ്റു ചെയ്തതായി വാർത്ത വായിച്ചു .
ഇതിൽ യഥാർത്ഥ പ്രതികളെ വീഡിയോ നോക്കി മനസ്സിലാക്കി അവർ അർഹിച്ച ശിക്ഷ കൊടുക്കും എന്ന് കരുതാം . നിരപരാധികളെ ഒരു കാരണവശാലും ശിക്ഷിക്കില്ല എന്ന് കരുതുന്നു . പൊതു മുതൽ നശിപ്പിച്ചതിനും അതിഥി തൊഴിലാളികൾ സാധാരണ ഗതിയിൽ നഷ്ട പരിഹാരം നൽകേണ്ടി വരും .
ഇതോടോപ്പോം അവിടെ ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കണം . കേരളത്തിൽ ഈയ്യിടെയായ് ലഹരി ഉപയോഗം കൂടുന്നുണ്ടോ എന്നും സംശയിക്കുന്നു . പെരുമ്പാവൂർ അടക്കം കൂടുതലായി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പോലീസ് ലഹരി ഉപയോഗങ്ങൾ നടക്കുന്നുണ്ടോ എന്നും , എല്ലാവർക്കും ആധാർ കാർഡ് , മറ്റു ഐ ഡി പ്രൂഫ് ഉണ്ടോ , എല്ലാവരും ഇന്ത്യക്കാർ തന്നെയാണോ , അതല്ലാ ബംഗ്ലാദേശ് നിന്നും വന്നവർ ഉണ്ടോ എന്നൊക്കെ രാഷ്ട്രീയം നോക്കാതെ പരിശോധിക്കുന്നത് നന്നാകും .
(വാൽകഷ്ണം ... ഈ സംഭവങ്ങളുടെ മറവിൽ "കിറ്റെക്സ്" എന്ന സ്ഥാപനത്തെ ആരും തകർക്കുവാൻ ശ്രമിക്കരുത് . തെറ്റ് ചെയ്ത തൊഴിലാളികൾ ശിക്ഷിക്കപ്പെടട്ടെ .. ഇതൊരു സുവർണ്ണാവസരം ആയി കണ്ടു രാഷ്ട്രീയ പകപോക്കൽ നടത്തരുത് എന്നത് ഒരു അപേക്ഷയാണ് .
വരാനിരിക്കുന്ന തൃക്കാക്കര ബൈ ഇലെക്ഷൻ പ്രചാരണം ഈ സംഭവത്തിലൂടെ ആരും നടത്തില്ല എന്ന് കരുതാം ) (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
https://www.facebook.com/Malayalivartha