വാഹന പരിശോധനക്കിടെ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഹഷീഷ് ഓയിലുമായി യുവാവ് പിടിയില്‍

വാഹന പരിശോധനക്കിടെ വഴിക്കടവ് അതിര്‍ത്തി ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. 3.535 ഗ്രാം ഹഷീഷ് ഓയിലുമായിട്ടാണ് യുവാവ് പിടിയിലായത്. വള്ളിക്കുന്ന് അത്താണിക്കല്‍ മഠത്തില്‍ വീട്ടില്‍ ജീവനാണ് (20) അറസ്റ്റിലായത്.
ബംഗളൂരുവില്‍ നിന്ന് ബൈക്കിലെത്തിയ യുവാവിനെ പരിശോധന നടത്തിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് ബോട്ടിലില്‍ പഴ്‌സില്‍ സൂക്ഷിച്ച ലഹരിപദാര്‍ഥം കണ്ടെത്തിയത്. ക്രിസ്മസ്പുതുവത്സരാഘോഷ ഭാഗമായി സ്‌പെഷല്‍ ഡ്രൈവിങ് ഭാഗമായി എക്‌സൈസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha