നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. കേസുമായി ബന്ധെപ്പെട്ട് പുതിയ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംവിധായകനും നടന്‍ ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റേയും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടേയും അടിസ്ഥാനത്തിലാണ് തുടരന്വേഷണ അപേക്ഷ.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടന്നും സാക്ഷികളെ സ്വാധീനിച്ചതിനും പള്‍സര്‍ സുനിയും ദിലിപും തമ്മില്‍ ബന്ധമുണ്ടന്നതിന് തെളിവുണ്ടന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബാലചന്ദ്രകുമാറിന്റെ പരാതി. പരാതിയില്‍ നിയമോപദേശം തേടിയ ശേഷമാണ് പ്രോസികൂഷന്റെ നടപടി.
കുറ്റപത്രം നല്‍കിയ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചാല്‍ തുടരന്വേഷണം നടത്താനും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കാനും കോടതിക്ക് അധികാരം നല്‍കുന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ പ്രകാരമാണ് പ്രോസിക്യൂഷന്റെ നീക്കം. വിചാരണക്കോടതി പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടു പിന്നാലെയാണ് തുടരന്വേഷണാവശ്യം.
https://www.facebook.com/Malayalivartha