വിപിന്റെ ആത്മാവ് ഇന്ന് സന്തോഷിക്കും... രാവിലെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ വിദ്യയുടെ കഴുത്തില്‍ താലികെട്ടി നിധിന്‍

വായ്പ നിഷേധിക്കപ്പെട്ടതിനെതുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ജീവനൊടുക്കിയ വിപിന്റെ ആത്മാവ് ഇന്ന് സന്തോഷിക്കും. തൃശൂര്‍ ചെന്പുക്കാവ് ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിനാണ് (25) ആത്മഹത്യ ചെയ്തത്.
വിപിന്‍ ഏറ്റവുമധികം സ്വപ്നം കണ്ടിരുന്ന സഹോദരിയുടെ വിവാഹം ഇന്നായിരുന്നു. പാറമേക്കാവ് ക്ഷേത്രത്തില്‍ ഇന്നു രാവിലെ എട്ടരയ്ക്കും ഒന്പതിനുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ വിപിന്റെ സഹോദരി വിദ്യയുടെ കഴുത്തില്‍ കയ്പമംഗലം സ്വദേശി നിധിന്‍ താലികെട്ടി.
വിദ്യയുടെ വിവാഹത്തിനു സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ വായ്പയെടുക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് കിട്ടുമെന്നുറപ്പിച്ച വായ്പ ലഭിക്കില്ലെന്നു വിപിന്‍ അറിഞ്ഞത്. അമ്മയേയും സഹോദരിയേയും സ്വര്‍ണക്കടയിലിരുത്തിയശേഷമാണ് വിപിന്‍ ബാങ്കിലേക്കു പോയത്. വായ്പ കിട്ടില്ലെന്നുറപ്പായതോടെ സ്വര്‍ണാഭരണങ്ങളെടുക്കാന്‍ സാധിക്കില്ലെന്നു മനസിലായ വിപിന്‍ നേരെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
വിപിനെ ഏറെനേരം കാത്തിരുന്നിട്ടും കാണാതെ സ്വര്‍ണക്കടയില്‍നിന്നും അമ്മയും സഹോദരിയും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നു പിന്‍മാറില്ലെന്ന് വിദ്യയുടെ പ്രതിശ്രുതവരന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha