യാത്രക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്തുനിന്ന് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുതുക്കാട് പാഴായി സ്വദേശിയായ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാഴായി കൊറ്റിക്കല്‍ ശിവരാമന്റെ മകന്‍ ഡോ. സിജിലാണ് (44) മരിച്ചത്. എറണാകുളം മാഞ്ഞാലി മെഡിക്കല്‍ കോളജിലെ അസി. പ്രഫസറായിരുന്നു.
തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യത്തിന് കാറില്‍ പോയി തിരികെവരുന്നതിനിടെ തിങ്കളാഴ്ച രാത്രി ഹരിപ്പാട് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഹരിപ്പാട് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പങ്കജ. ഭാര്യ: ഡോ. ലക്ഷ്മി. മക്കള്‍: സഞ്ജയ്, ശ്രേയ.
https://www.facebook.com/Malayalivartha