മുസ്ലീം ലീഗിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി... മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുന്നെന്ന് മുഖ്യമന്ത്രി; തീവ്ര വര്‍ഗീയ നിലപാടില്‍ മുസ്ലീം ലീഗ് എസ്ഡിപിഐയോട് മത്സരിക്കുകയാണ്; വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുക്കാതെ കോണ്‍ഗ്രസ് ശോഷിച്ചെന്നും വര്‍ഗീയതയ്‌ക്കെതിരെ നിലപാട് എടുത്തില്ലെങ്കില്‍ ലീഗും ശോഷിക്കുമെന്നും മുഖ്യമന്ത്രി

മുസ്ലീം ലീഗിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തീവ്ര വര്‍ഗീയ നിലപാടില്‍ മുസ്ലീം ലീഗ് എസ്ഡിപിഐയോട് മത്സരിക്കുകയാണെന്നും വഖഫ് ബോര്‍ഡ് നിയമനവിഷയത്തില്‍ ലീഗും മന്ത്രിസഭയില്‍ പിന്തുണച്ചിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മതേതര വാദികളെ പുഛിക്കുന്ന ലീഗ് പണ്ധിതരെ പുകഴ്ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുക്കാതെ കോണ്‍ഗ്രസ് ശോഷിച്ചെന്നും വര്‍ഗീയതയ്‌ക്കെതിരെ നിലപാട് എടുത്തില്ലെങ്കില്‍ ലീഗും ശോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് സമ്മേളനം വിജയകരമായതുകൊണ്ടാണ് ലീഗ് നിരന്തരം വിമര്‍ശനത്തിന് ഇരയാകുന്നത് എന്നായിരുന്നു ഇതിനിടെ പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചത്.
https://www.facebook.com/Malayalivartha