എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു

ഹരിയാനയിലാണ് സംഭവം. ബിജെപി എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു. പാനിപട്ടില്‍ നിന്നുള്ള എംഎല്‍എ പ്രമോദ് കുമാര്‍ വിജിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. എംഎല്‍എ ഹോസ്റ്റലിലാണ് വാഹനം നിര്‍ത്തിയിട്ടിരുന്നത്. രാത്രിയുടെ മറപറ്റിയെത്തിയ അക്രമി സംഘം വാഹനം പെട്രാള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
വാഹനത്തിന്റെ വിന്‍ഡ് ഗ്ലാസ് തകര്‍ത്തതിന് പിന്നാലെയാണ് അക്രമികള്‍ വാഹനത്തിന് തീയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തീയും പുകയും കണ്ട ഹോസ്റ്റലിലെ ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.
മൂന്ന് പേരാണ് അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് സിസിടിവിയില്‍ നിന്നും ലഭിക്കുന്ന വിവരം. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനാണ് പോലീസിന്റെ ശ്രമം. സംഭവത്തില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha