കാലം കാത്തുവച്ചത്... പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തപ്പോള്‍ കേസിന്റെ ചുരുളഴിയുന്നു; നാരായണയെ അടിച്ചുവീഴ്ത്തി വയോധികയെ കൊന്ന് പീഡിപ്പിച്ചു; വീടുമാറി നടന്ന റിപ്പര്‍ കൊലയില്‍ ഇപ്പോഴും ഞെട്ടല്‍ തന്നെ

കൊച്ചി പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചുരുളഴിയുന്നത്. അവസാനം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. 2004 മേയ് 30നാണ് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിനു സമീപം കോശേരി ലെയിനില്‍ സമ്പൂര്‍ണയില്‍ റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫിസര്‍ വി. നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി.വി. നാരായണ അയ്യര്‍ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്ന് കുറേ അന്വേഷണം നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അവസാനം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ മൂന്നു പേര്‍ മാത്രമുള്ള അതീവ സുരക്ഷാ സെല്ലില്‍ ജയാനന്ദന് ലഭിച്ച ആത്മാര്‍ഥ സുഹൃത്തിനോടാണ് രഹസ്യം വെളിപ്പെടുത്തിയത്. തൃശൂരിലെ കോടതിയില്‍ ഒരു കേസ് ഒഴിവായി പോയതിന്റെ സന്തോഷം പങ്കുവച്ചാണ് ഇക്കാര്യം പറഞ്ഞത്. ഇദ്ദേഹത്തിലൂടെ ജയാനന്ദനിലേയ്‌ക്കെത്തിയ ക്രൈംബ്രാഞ്ച് അന്ന് കുറ്റവാളിയെ കണ്ടു എന്നു മൊഴി നല്‍കിയിരുന്ന അയല്‍വാസിക്കായി തിരിച്ചറിയല്‍ പരേഡ് നടത്തി. ഇദ്ദേഹം തിരിച്ചറിഞ്ഞതോടെ കുറ്റവാളിയെ ഉറപ്പാക്കുകയായിരുന്നു.
പോണേക്കര ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി റിപ്പര്‍ ജയാനന്ദനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റം അറിയിച്ചു. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ കരിക്കു കച്ചവടവുമായി വരാറുണ്ടായിരുന്ന പരിചയം വച്ചാണ് സ്ഥലത്തെത്തി മോഷണത്തിന് പദ്ധതിയിട്ടത്. മോഷണമുതല്‍ ഉള്‍പ്പടെയുള്ളവ പ്രതി വീട്ടില്‍ ചെലവിനും സഹായിച്ചയാള്‍ക്കും നല്‍കി. പ്രതിയെ, മജിസ്‌ട്രേട്ടിനു മുന്‍പാകെ സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
അയല്‍ വീട്ടില്‍ മോഷണശ്രമം നടത്തി പരാജയപ്പെട്ടതാണ് ഈ വീട്ടില്‍ കയറാന്‍ കാരണമയാതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ പേടിച്ച് ഓടി മതില്‍ ചാടിക്കടന്ന് ഈ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. വീട്ടിലെ ബള്‍ബ് ഊരി മാറ്റിവച്ച ശേഷമായിരുന്നു ഇരുട്ടില്‍ മറഞ്ഞിരുന്നത്. അടുത്ത വീട്ടില്‍നിന്നു ലഭിച്ച കമ്പിപ്പാരയും കൈവശം കരുതിയിരുന്നു.
ആ സമയത്താണ് നാരായണ അയ്യര്‍ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയത്. പിന്നാലെ, കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിലവിളി കേട്ടാണ് അയ്യരുടെ മാതൃസഹോദരി പുറത്തിറങ്ങിയത്. തുടര്‍ന്നു വീട്ടില്‍നിന്നെടുത്ത ആയുധം കൊണ്ട് ഇവരെ വെട്ടിവീഴ്ത്തി. മുഖം വെട്ടി മുറിവേല്‍പിച്ചു വികൃതമാക്കി. മരണം ഉറപ്പാക്കിയ ശേഷം ലൈംഗികമായും ദുരുപയോഗം ചെയ്തു. തുടര്‍ന്നാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കവര്‍ന്നത്.
ഇതിനു ശേഷം തെളിവു നശിപ്പിക്കാന്‍ മുറിയിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറിയ ശേഷമാണു ജയാനന്ദന്‍ സ്ഥലം വിട്ടത്. മോഷണശ്രമം നടത്തിയ വീടിന്റെ സണ്‍ഷേഡില്‍ ഒളിച്ചിരുന്ന സ്ഥലവും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിലൂടെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിയ രീതിയും ജയാനന്ദന്‍ വിശദീകരിച്ചു. ഇദ്ദേഹം വയോധികയെ ലൈംഗികമായി ദുരുപയോഗം ചെയ്ത വിവരം നേരത്തേ പുറത്തു വന്നിരുന്നില്ല.
അന്ന് അത് വെളിപ്പെടുത്തുന്നതില്‍ കാര്യമുണ്ടായിരുന്നില്ലെന്നതിനാലാണ് പുറത്തു പറയാതിരുന്നത്. പ്രതിയിലേക്കു എത്താനും ഇതു വെളിപ്പെടുത്താതിരിക്കുന്നതായിരുന്നു നല്ലത്. വയോധിക ആയതിനാല്‍ സമൂഹത്തില്‍ ദോഷം വരണ്ട എന്നു കരുതിയെന്നും ഡിവൈഎസ്പി പറഞ്ഞു. 2009 മുതലാണ് പൊലീസില്‍ ഡിഎന്‍എ പ്രൊഫൈലിങ് നടപ്പാക്കിയത്. അതിനാല്‍ ശാസ്ത്രീയ തെളിവു ശേഖരിക്കുക സാധ്യമല്ല. എന്നിരുന്നാലും പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha