നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതിയുടെ പരിഗണനയില്‍.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നടന്‍ ശ്രമിച്ചിരുന്നുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം.
കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും, ഇക്കാര്യം ആരോടും പറയാതിരിക്കാന്‍ കാവ്യ മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിച്ചുവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസിലെ പുതിയ വിവരങ്ങളാണെന്നും അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും അപേക്ഷയില്‍ പറയുന്നു.
കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി.എന്‍.അനില്‍കുമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.വിചാരണ കോടതി ജഡ്ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്നാണ് രാജി. രണ്ടാംതവണയാണ് ഈ കേസിലെ പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇത്. 2020 നവംബറിലാണ് സുരേശന്‍ രാജിവച്ചത്. 2021 ജനുവരിയിലാണ് സര്‍ക്കാര്‍ അനില്‍കുമാറിനെ നിയമിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ നേരത്തെ വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ കോടതി നിരസിച്ചിരുന്നു. അതേസമയം കേസിലെ മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശനും നേരത്തെ രാജിവച്ചിരുന്നു.
"
https://www.facebook.com/Malayalivartha