മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും... നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലേ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. . വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.
ഭക്തര്‍ക്ക് വെള്ളിയാഴ്ച മുതലാണ് പ്രവേശനം. പുലര്‍ച്ചെ നാല് മണി മുതല്‍ തീര്‍ത്ഥാടകരെ കരിമല വഴി കടത്തി വിടും. ജനുവരി 14നാണ് മകര വിളക്ക്.
41 ദിവസം നീണ്ട് നിന്ന മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ശബരിമല നട തുറക്കുന്നത്. മകര വിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പമ്പ, നിലയ്ക്കല്‍, എരുമേലി, സന്നിധാനം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
മാളികപ്പുറം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകള്‍ തുറക്കും. അഞ്ച് ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരവുമായി ഉണ്ട്. തിരുവാ ഭരണ ഘോഷ യാത്ര ജനുവരി 12 - ന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് സന്നിധാനത്തേയ്ക്ക് പുറപ്പെടും.
"
https://www.facebook.com/Malayalivartha