വീട്ടമ്മയുടെ താലി മാല കണ്ടില്ല... വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞ വീട്ടമ്മ കരഞ്ഞ് കൊണ്ട് മാലിന്യ പ്ലാന്റിലെത്തി, ഒടുവില്‍ സംഭവിച്ചത്

വീട്ടമ്മയുടെ താലി മാല കണ്ടില്ല... വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞ വീട്ടമ്മ കരഞ്ഞ് കൊണ്ട് മാലിന്യ പ്ലാന്റിലെത്തി, ഒടുവില്‍ സംഭവിച്ചത്
പുറനാട്ടുകര സ്വദേശി വിജി രാജേഷ് തന്റെ മാല കാണാതെ വീട് മുഴുവന്‍ അരിച്ചുപെറുക്കി. കിട്ടാതെ വന്നപ്പോഴാണ് കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞ കാര്യം ഓര്‍ത്തത്. ഉടന്‍ തന്നെ പുറനാട്ടുകര 12-ാം വാര്‍ഡിലെ മാലിന്യ പ്ലാന്റിലെത്തി മാലിന്യം വേര്‍തിരിക്കുന്ന തൊഴിലാളികളോട് കാര്യം പറഞ്ഞു.
എന്നാല്‍, മാലിന്യ ബിന്നില്‍നിന്ന് കൊണ്ടുവരുന്ന മാലിന്യ ഉറകള്‍ തൊഴിലാളികള്‍ വേര്‍തിരിച്ച് സംസ്‌കരിക്കുന്ന ആദ്യപടിയില്‍ മാല കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം മാലിന്യം വേര്‍തിരിക്കുന്ന തൊഴിലാളികള്‍ ഏറെ തിരഞ്ഞപ്പോഴാണ് മാല കിട്ടിയത്. സ്വര്‍ണമാല ഉടമസ്ഥയായ വിജി രാജേഷിന് വാര്‍ഡംഗം എ.ബി. ബിജീഷിന്റെ സാന്നിദ്ധ്യത്തില്‍ തിരിച്ചുകൊടുത്തു.
" f
https://www.facebook.com/Malayalivartha