'ആ കുട്ടിയെ അയാൾ എഴുന്നേൽപ്പിച്ചു നിർത്തി, അവളോട് ഞങ്ങളുടെ ചെവിട്ടിൽ മൂന്ന് അടി വീതം അടിക്കാൻ പറഞ്ഞു. ശേഷം തൃപ്തിയാകാത്ത അയാൾ ആ പെൺകുട്ടിയോട് അവളുടെ ചെരുപ്പ് ഊരാൻ ആവശ്യപ്പെട്ടു. അവൾ അതിനെ എതിർത്തപ്പോൾ, വേറെ ഒരു പെൺകുട്ടിയുടെ ഷൂസ് ഊരി വാങ്ങി, നേരത്തെ അടിച്ച പെൺകുട്ടിയെ കൊണ്ട് തന്നെ ആ ഊരി വാങ്ങിയ ഷൂസ് കൊണ്ട് ഞങ്ങളുടെ ചെവിട്ടിൽ മൂന്ന് അടി വീതം അടിപ്പിച്ചു...' വൈറലായി കുറിപ്പ്
നടനും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള യുവതിയുടെ ലൈംഗിക പീഡന ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ വാർത്ത പുറത്ത് വന്നത്. Women Against Sexual Harassment എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതി താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ഇതിനിടെ ഒരു വിഭാഗം ശ്രീകാന്ത് വെട്ടിയാരെ പിന്തുണച്ചും അഭിപ്രായ പ്രകടനങ്ങളുണ്ടായി. പീഡനം നടന്നിട്ടുണ്ടെങ്കിൽ അപ്പോൾ പ്രതികരിച്ചു കൂടായിരുന്നോ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം എന്നത്. പീഡനം പോലുള്ള ദുരനുഭവങ്ങളെ ഉള്ളിൽ കൊണ്ടു നടക്കുന്നവര്‍ അതിന്റെ മാനസികാഘാതങ്ങളെ കൂടി മനസിൽ പേറുന്നുണ്ടെന്ന് ഓർമിക്കണമെന്ന് ആനന്ദ് രാജ് എസ് ആർ കുറിക്കുകയാണ്. തനിക്ക് കുഞ്ഞ് നാലിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് പറയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ലൈംഗിക പീഡന വിഷയങ്ങളിൽ ശ്രീകാന്ത് വെട്ടിയാർ ഫാൻസ് അടക്കം പ്രധാനമായും ഉന്നയിക്കുന്ന ചോദ്യമിതാണ്. rape നടന്നിട്ടുണ്ടുയിരുന്നെങ്കിൽ അപ്പോൾ പ്രതികരിച്ചുകൂടായിരുന്നോ?
ഉത്തരം.
തിരുവനന്തപുരത്തുള്ള ചിന്മായ വിദ്യാലയ (മണക്കാട്) ലാണ് ഞാൻ നാലാം ക്ലാസ് വരെ ഞാൻ പഠിച്ചത്. അവിടെ വിൽസൺ പീറ്റർ എന്ന പലതരം മനോവൈകൃതങ്ങളുള്ള PT സർ ഉണ്ടായിരുന്നു. അന്ന് PT സാറുമാർക്കായിരുന്നു വിദ്യാർത്ഥികളെ ശിക്ഷിക്കാനുള്ള കുത്തക അവകാശം പതിച്ചു നൽകപ്പെട്ടിട്ടുണ്ടായിരുന്നത്. അയാളുടെ ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോൾ നമ്മുടെ നെഞ്ചില്ലായിരുന്നു അടിപ്പേടിയുടെ പെരുമ്പറ മുഴങ്ങിയിരുന്നത്. സംസാരിക്കുന്ന കുട്ടികളുടെ പേരുകൾ ബോർഡിൽ എഴുതി അങ്ങനെ ബോർഡിൽ പേര് വന്ന കുട്ടികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്ന ആചാരം പണ്ട് ഉണ്ടായിരുന്നു.
നാലിൽ പഠിക്കുന്ന കൊച്ചു കുട്ടികളെ ക്രൂരമായ പീഡനങ്ങൾക്കാണ് ഇയാൾ ഇരയാക്കിയിരുന്നത്. ബെഞ്ചിലും, ഡെസ്കിലും കയറ്റി ഒറ്റ കാലിൽ നിർത്തി മറ്റേ കാലിൽ ചൂരൽ കൊണ്ടും, ഡ്രം സ്റ്റിക്ക് കൊണ്ടും അടിക്കുക, സ്റ്റാഫ് റൂമിൽ കൊണ്ടു പോയി തുണി ഉരിഞ്ഞു തല്ലുക അങ്ങനെ പോകുന്നു അയാളുടെ മനോ വൈകൃതങ്ങൾ. അങ്ങനെ അയാളുടെ കോൺസെൻട്രേഷൻ ക്യാമ്പിലെ ഗിനിപന്നികളായിരുന്നു ഞങ്ങൾ.
ക്ലാസ് ലീഡറിനാണ് സംസാരിക്കുന്ന വിദ്യാർത്ഥികളുടെ പേര് എഴുതി ഏൽപ്പിക്കാനുള്ള ചുമതല. അയാളുടെ അടിയിൽ നിന്നും രക്ഷപെടാൻ ഞാൻ അടക്കമുള്ള വിദ്യാർത്ഥികൾ ക്ലാസ് ലീഡറൊടും മറ്റും കുമ്പിട്ടതും, കൈകൂലിയായി ക്രിക്കറ്റർമാരുടെയും WWE താരങ്ങളുടെയും നെയിം സ്ലിപ്പും വാങ്ങികൊടുത്തത് ചില്ലറയൊന്നുമല്ല.
അന്ന് രാവിലെ അയാൾ ക്ലാസ്സിൽ എത്തിയത് വടി ഒന്നുമില്ലാതെയായിരുന്നു. പക്ഷെ അത് കണ്ടാശ്വസിച്ച ഞാനടക്കമുള്ള സംസാരിച്ചതിന് ബോർഡിൽ പേര് വന്ന കുട്ടികളുടെ ധാരണ തെറ്റി. മനസ്സിൽ എന്നെന്നും ദുസ്വപ്നം പോലെ ഓർത്തിരിക്കാനുള്ള, trauma യായ ഒരോർമ്മ നൽകാനാണ് അയാൾ അന്ന് വടിയില്ലാതെ കയ്യും വീശി കയറി വന്നതെന്ന് വർഷങ്ങളേറെ കഴിഞ്ഞാണ് ഞങ്ങൾക്ക് മനസിലായത്. ബോർഡിൽ പേരുള്ള ഞാനടക്കമുള്ള വിദ്യാർത്ഥികളെ അയാൾ പേര് വായിച്ചു എഴുന്നേൽപ്പിച്ചു നിർത്തി. അഭിമാനബോധവും, മനുഷ്യ സഹജമായ ലിംഗബോധവും, ഇണകളോടുള്ള പ്രേമപ്രണയ ആകർഷണവുമൊക്കെ തളിരിടുന്ന പ്രായമാണ്.
എനിക്ക് ഇന്നും കൃത്യമായി ഓർമ്മയുണ്ട് അയാളുടെ ഇടിവെട്ട് പോലുള്ള ആ ചോദ്യം. Who is the good girl in this class? ഗേൾസ് സൈഡിൽ നിന്നും ക്ലാസ്സിൽ നന്നായി പഠിക്കുന്ന മിടുക്കിപെൺക്കുട്ടിയുടെ പേര് ഉയർന്നുവന്നു. ഞങ്ങൾക്കൊക്കെ ബഹുമാനവും, crush ഉം ഒക്കെ തോന്നിയിരുന്ന പെൺകുട്ടിയായിരുന്നു അത്. ആ കുട്ടിയെ അയാൾ എഴുന്നേൽപ്പിച്ചു നിർത്തി, അവളോട് ഞങ്ങളുടെ ചെവിട്ടിൽ മൂന്ന് അടി വീതം അടിക്കാൻ പറഞ്ഞു. PT സാറിന്റെ ഓർഡർ അല്ലെ നിസ്സഹായ ആയ ഞങ്ങൾക്കും ആ പെൺകുട്ടിക്കും അനുസരിക്കുകയെ നിവർത്തിയുള്ളു.
ശേഷം തൃപ്തിയാകാത്ത അയാൾ ആ പെൺകുട്ടിയോട് അവളുടെ ചെരുപ്പ് ഊരാൻ ആവശ്യപ്പെട്ടു. അവൾ അതിനെ എതിർത്തപ്പോൾ, വേറെ ഒരു പെൺകുട്ടിയുടെ ഷൂസ് ഊരി വാങ്ങി, നേരത്തെ അടിച്ച പെൺകുട്ടിയെ കൊണ്ട് തന്നെ ആ ഊരി വാങ്ങിയ ഷൂസ് കൊണ്ട് ഞങ്ങളുടെ ചെവിട്ടിൽ മൂന്ന് അടി വീതം അടിപ്പിച്ചു.
അന്ന് ഈ വിഷയം വീട്ടിൽ പോലും പറഞ്ഞില്ല. എങ്കിൽ വീട്ടിൽ നിന്നും തല്ലു വേറെ കിട്ടും. സ്വന്തം കുട്ടികൾ പഠിക്കാത്തതിന്റെയും, കുസൃതികാട്ടുന്നതിന്റെയും പേരിൽ സാറുമ്മാരുടെ മുന്നിൽ കൊണ്ട് നിർത്തി അവർക്ക് തല്ലാൻ ഫ്രീ ഹാൻഡ് നൽകുന്ന കാലമാണ്. എല്ലാ വീട്ടിലും, ക്ലാസ്സിലും, സാറുമ്മാരുടെ കയ്യിലും ചൂരലോ, അതിന്റെ പ്രദേശിക വക ഭേദങ്ങളോ ഉണ്ടായിരുന്ന കാലം. തല്ലിയാലേ പിള്ളേര് നന്നാകൂ എന്നുള്ള പൊതുബോധമുണ്ടായിരുന്ന കാലം. ഇന്നത്തെ പോലെ PTA മീറ്റിംഗ് ഇല്ലാത്ത, പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ വേണ്ടി മാത്രം രക്ഷകർത്താക്കൾ സ്കൂളിലേക്ക് വന്നിരുന്ന കാലം.
അതുകൊണ്ട് ആരോടും പറഞ്ഞില്ല. ഒറ്റ കുഞ്ഞിനോടും ഒരു കാലം വരെയും അയാളുടെ ക്രൂരവിനോദങ്ങളെ പറ്റിയും ഞങ്ങൾ കുട്ടികൾ അനുഭവിച്ച ട്രൗമയേ പറ്റിയും മിണ്ടിയില്ല. വല്യ അഭിനമാനക്ഷത്തതിനും, ട്രൗമയ്ക്കും, Stockholm syndrome നും ആയിരുന്നു ഈ സംഭവം വഴിവെച്ചത്. അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് അന്ന് ഞങ്ങളെ അയാളുടെ കല്പന പ്രകാരം ശിക്ഷിക്കേണ്ടി വന്ന പെൺക്കുട്ടിക്ക് ഫ്രണ്ട് റെക്സ്റ്റ് അയച്ചു സുഹൃത്തുക്കൾ ആയപ്പോൾ എന്നെ മനസ്സിലായോ? വിൽസൺ സാറിനെ ഓർമ്മയുണ്ടോ? എന്ന എന്റെ ചോദ്യത്തിന് അവൾ മറുപടി തന്നത് മനസിലായി, i remember him; though not good memoriesഎന്നാണ്. അതിൽ നിന്ന് അയാളും നമ്മളെ പോലെ ട്രൗമ അനുഭവിച്ചിട്ടുണ്ട് എന്നതും മനസിലായി.
ശേഷം പ്രായപൂർത്തി ആയ ശേഷം ഒരുനാൾ അമ്മയോടൊപ്പം PRS ഹോസ്പിറ്റലിൽ പോയപ്പോൾ വിൽസൺ പീറ്റർ എന്ന മനോവൈകൃതമുള്ള പഴേ PT സാറിനെ അവിടെ വെച്ച് കണ്ടു. മുഖം കൊടുക്കാതെ, നാണക്കേട് കൊണ്ടും അപമാനം കൊണ്ടും മാറി ഇരിക്കുകയാണ് ചെയ്തത്. എല്ലാം അവനവനിൽ തന്നെ കുഴിച്ചുമൂടാൻ ശ്രമിച്ചു. ആ മാനസികമായ ട്രൗമയിൽ നിന്നും അതിജീവിച്ചു, നാണിക്കേണ്ടതും, വിഷമിക്കേണ്ടതും, അപമാനിക്കപ്പെട്ടതും ഞങ്ങളല്ല; വിൽസൺ പീറ്റർ എന്ന അധ്യാപകനാണ് എന്ന് മനസിലാക്കാൻ വർഷങ്ങൾ ഏറെ എടുത്തു. ഇതൊക്കെ ഇങ്ങനെ എവിടേലും ഒന്ന് തുറന്നു പറയാൻ പതിറ്റാണ്ടുകൾ എടുത്തു, ഇങ്ങനെ ഒരിടത്തു തുറന്നെഴുതുന്നത് ഇപ്പോൾ എന്റെ 31 ആം വയസിലാണ്!
അപ്പോൾ റേപ്പ് ചെയ്യപ്പെട്ട, ലൈംഗികമായി ഉപയോഗിക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ ഒന്ന് ഓർത്തുനോക്കൂ. ഇരയാക്കപ്പെട്ടവരുടെ അതിജീവനം എന്നത് പല ഘട്ടങ്ങൾ വേണ്ടിവരുന്ന gradual and slow process ആണ്. അതിന്റെ duration പലർക്കും പലതാണ്. ചിലർക്ക് ദിവസങ്ങൾ, ചിലർക്ക് മാസങ്ങൾ, ചിലർക്ക് വർഷങ്ങൾ, ചിലർക്ക് അജീവനാന്തം.
Rape/Abuse പോലുള്ള സംഭവങ്ങളിൽ നിന്നുണ്ടാകുന്ന ട്രൗമ ഉണ്ടാക്കിയ trust issues, insecurity, പേടി, മാനസിക പ്രശ്നങ്ങൾ എന്നിവയിൽ കഴിയുന്ന ആയിരക്കണക്കിന് പേരുള്ള ഒരു നാട്ടിൽ സ്വന്തം comfort space ലെ privilage ൽ ഇരുന്നു കൊണ്ട് മറ്റുള്ളവർ കടന്നുപോയ മനോവിഷമങ്ങളെ നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെയൊരു unempathic ചോദ്യം കൊണ്ട് victim shaming ചെയ്യൻ കഴിയുന്നത്? നിങ്ങളാനുഭവിക്കാത്ത ജീവിതങ്ങൾ നിങ്ങൾക്ക് വെറും കേട്ടുകഥകൾ മാത്രമാണ്!
#ഇരയോടൊപ്പംമാത്രം
അത് ആക്രമിക്കപ്പെട്ട നടി ആയാലും, കുറ്റാരോപിതൻ ശ്രീകാന്ത് വെട്ടിയർ റേപ്പ് ചെയ്ത സ്ത്രീ ആയാലും.
https://www.facebook.com/Malayalivartha