നടിയെ ആക്രമിച്ച കേസ് പുതിയ ക്ലൈമാക്സിലേക്ക്, ദിലീപിന് ഇടിത്തീയായി ബാലചന്ദ്ര കുമാർ, നിർണായക തെളിവുകൾ ക്രൈബ്രാഞ്ചിന്, ഓഡിയോ റെക്കോർഡുകൾ അടക്കം കൈമാറി, വരും ദിവസങ്ങളിൽ കൂടുതൽ പേർ നടനെതിരെ രംഗത്ത് വരുമെന്ന് സംവിധായകൻ

നടിയെ ആക്രമിച്ച കേസ് വര്‍ഷങ്ങള്‍ക്ക് ശേഷവും ചൂടുപിടിക്കുകയാണ്. കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകൻ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളാണ്. ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തി പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡി വൈ എ സ്പി ബൈജു പൗലോസിൻ്റെ പരാതിയിലാണ് നടപടി. എന്നാൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബാല ചന്ദ്രകുമാർ ക്രൈബ്രാഞ്ചിന് മൊഴി നൽകി. ഓഡിയോ റെക്കോർഡുകൾ അടക്കമുള്ള തെളിവുകൾ കൈമാറി.തെളിവുകൾ കൃത്രിമമയി ഉണ്ടാക്കിയതല്ല.തനിക്കെതിരെ ആരോോപണ ഉന്നയിക്കുന്നവർ തെളിവുകൾ പുറത്തുവിടട്ടേയെന്നും അദ്ദേഹം ക്രൈബ്രാഞ്ചിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കളമശേരി ക്രൈബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. 'എസ്.പി കെ.എസ് സുദർശന്‍റെ കൈ വെട്ടണം' എന്ന ദിലീപിന്‍റെ പരാമർശത്തിലാണ് കേസ്. നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ദ്രുതഗതിയിലാക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ഉടൻ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ശബ്ദ രേഖ തെളിയിക്കാന്‍ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റേയും സഹോദരന്റയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവുകളും പുറത്ത് വന്നിരുന്നു. ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐപിയുടെയും ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമായിരുന്നു. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാമായിരുന്നു..
'കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂവെന്ന് വിഐപി പറയുമ്പോൾ ''ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരുമെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറഞ്ഞു. : 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങളെന്ന് വിഐപിയും പറയുന്ന ഷാബാധ രേഖകളും ബാലചന്ദ്രകുമാർ പുറത്ത് വിട്ടിരുന്നു.
ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷന്‍ സ്‌ക്രീനില്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ദിലീപ് ഉൾപ്പെടെ 6 പേർക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യ്തത്.
https://www.facebook.com/Malayalivartha