ധീരജ് വീട്ടില്‍ നിന്ന് ക്യാമ്പസിലേക്ക് മടങ്ങിയിട്ട് ദിവസങ്ങൾ മാത്രം, കമ്പ്യൂട്ടര്‍ എഞ്ചിനീയറാകാൻ കൊതിച്ച ധീരജ് കോളേജിലെ ഏവരുടേയും പ്രിയ പാട്ടുകാരൻ,ക്രിസ്‍തുമസ് അവധികഴിഞ്ഞ് സന്തോഷത്തോടെ മടങ്ങിയ പൊന്നുമകനെ അവസാനമായി കാണാന്‍ കരഞ്ഞ് കാത്തിരുന്ന് ആ അമ്മ, മകന്റെ ഓർമ്മകളുടെ ഭാരം പേറി അച്ഛനും...ചേട്ടന്റെ സ്നേഹം ഇനി തന്റെ അടുത്തേക്ക് വരില്ലല്ലോ എന്ന വേദനയിൽ കുഞ്ഞനുജനും, എന്നെക്കൂടെ കൊല്ലാമായിരുന്നില്ലേ.... എന്ന ധീരജിന്റെ അമ്മയുടെ നിലവിളിയിൽ ആശ്വസിപ്പിക്കാൻ കഴിയാതെ നിസ്സഹായരായി ബന്ധുക്കൾ...!!!

കമ്പ്യൂട്ടര്‍ എഞ്ചിനീയറാകാൻ കൊതിച്ച യുവാവായിരുന്നു ധീരജ്. പക്ഷേ അവന്‍റെ സ്വപ്നങ്ങളിലേക്കാണ് ഇന്നലെ ക്രിമിനലുകള്‍ കത്തി കുത്തിയിറക്കിയത്. ധീരജിന്റെ ജീവൻ കത്തിമുനയിൽ പിടഞ്ഞപ്പോൾ ഇല്ലാതായത് ഒരു കുടുബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാമാണ്. ക്യാമ്പസിലെ ഏവരുടേയും പ്രിയ പാട്ടുകാരനായിരുന്ന ധീരജിന്‍റെ വീഡിയോകള്‍ ഇനി പ്രിയപ്പെട്ടവർക്ക് വേദന തരുന്ന ഓര്‍മ്മകൾ മാത്രമാണ്.
ക്രിസ്‍തുമസ് അവധികഴിഞ്ഞ് തിങ്കളാഴ്ച്ചയായിരുന്നു ധീരജ് വീട്ടില്‍ നിന്ന് ക്യാമ്പസിലേക്ക് മടങ്ങിയത്. സന്തോഷത്തോടെ മടങ്ങിയ ധീരജിന്റെ അടുത്ത വരവിനായി കാത്തിരുന്ന കുടുംബത്തിന് മകന്റെ വേർപാട് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.പൊന്നുമകനെ അവസാനമായി ഒന്നുകൂടെ കാണാന്‍ കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിൽ കരഞ്ഞ് തളർന്നിരിക്കുകായണ് പെറ്റമ്മ.
ധീരജിന്റെ ഓർമ്മകൾ നീറുന്ന നോവായി ഉള്ളിലൊതുക്കി അച്ഛനും അനുജൻ അദ്വൈദും. അവർക്ക് എന്നെക്കൂടെ കൊല്ലാമായിരുന്നില്ലേ എന്ന അമ്മ പുഷ്കലയുടെ നിലവിളിച്ച് കരയുന്നു. എന്ത് പറഞ്ഞ് തന്റെ കൂടപ്പിറപ്പിനെ
ആശ്വസിപ്പിക്കും എന്ന് അറിയാതെ നിസ്സഹായരായി ബന്ധുക്കൾ .
കൊല്ലപ്പെടുന്നതിന്‍റെ തലേന്നും ധീരജ് ഫോൺ ചെയ്തിരുന്നു. നഴ്സായി ജോലിചെയ്യുന്ന പുഷ്കലയും എൽഐസി ഏജന്‍റായ രാജേന്ദ്രനും ജീവിത സമ്പാദ്യം സ്വരുക്കൂട്ടിയാണ് അഞ്ച് സെന്‍റ് സ്ഥലം വാങ്ങി വീടുവച്ചത്. മകൻ പഠിച്ച് തങ്ങൾക്ക് അഭിമാനമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് ധീരജിന്റെ ചേതനയറ്റ ശരീരമാകും ഇനി എത്തുക.
https://www.facebook.com/Malayalivartha