ആളൊഴിഞ്ഞ് കിടന്ന വീട്ടില്‍ യുവാവിന്റെ അസ്ഥികൂടം: തലയും ശരീരഭാഗങ്ങളും വേറിട്ട നിലയില്‍; കൊലക്കേസ് പ്രതിയുടേതെന്ന് സംശയം

പാലക്കാട് കുഴല്‍മന്ദത്ത് ആളൊഴിഞ്ഞ് കിടന്ന വീട്ടില്‍ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി. മാത്തൂര്‍ ചുങ്കമന്ദം കൂമന്‍കാട് നളിനിയുടെ വീട്ടിലാണ് ഏകദേശം മൂന്ന് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ഇടുങ്ങിയ മുറിയില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ വ്യക്തിയുടെ മൃതദേഹം കാലപ്പഴക്കത്താല്‍ നിലത്ത് തലയും ശരീരഭാഗങ്ങളും വേറിട്ട നിലയിലായിരുന്നു. സംഭവം അറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ, കുഴല്‍മന്ദം സിഐ ആര്‍ റഗീഷ്, ഫോറന്‍സ് സയിന്റിഫിക് അസി.മുഹമ്മദ് ഹാഷീം, വിരലടയാള വിദഗ്ധ സൗമ്യ ഫ്രാന്‍സിസ്, എസ്‌ഐമാരായ എച്ച് ഹര്‍ഷാദ്, കുമാരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജയപ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി.
നളിനിയുടെ മകന്‍ ഷൈജു ഓമന എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 നാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
ഷൈജുവിന്റെ മൃതദേഹമാണിതെന്ന് ഇയാളുടെ അമ്മ നളിനി പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha


























