പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നു; ജോലിക്ക് പോകാന്‍ പോലും സമ്മതിക്കുന്നില്ല: ജോലി വാഗ്ദാനവും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ഹത്രാസ് ഇരയുടെ സഹോദരന്‍

പ്രതികളുടെ ബന്ധുക്കള്‍ പതിവായി ഭീഷണിപ്പെടുത്തുന്നുവെന്ന് ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്‍. ഭീഷണിയെത്തുടര്‍ന്ന് ജോലിക്ക് പോകാന്‍ പോലും കഴിയുന്നില്ലെന്ന് യുവാവ് പറയുന്നു.
ജീവഭയത്താല്‍ കുടുംബം ആശങ്കയിലാണെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിചാരണ വൈകിപ്പിച്ചുവെന്നും കുടുംബം ആരോപിച്ചു.
വീടുവച്ചു നല്‍കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. ജോലി വാഗ്ദാനത്തിലും യോഗി സര്‍ക്കാരിന് മൗനമാണെന്ന് യുവാവ് പറഞ്ഞു. 2020 സെപ്റ്റംബര്‍ 14 ന് ഉന്നത ജാതിയില്‍പ്പെട്ട നാലു പേര്‍ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാനായി കുട്ടിയുടെ നാവ് മുറിച്ചു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു. അന്ന് രാത്രി തന്നെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ഉത്തര്‍പ്രദേശ് പൊലീസ് സെപ്റ്റംബര്‍ 30 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളെ വീട്ടുതടങ്കലാക്കിയാണ് പൊലീസ് മൃതദേഹം സംസ്‌കരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























