Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പിനു വേണ്ടി ദിലീപ് ഹർജി നൽകിയതിനെ അന്വേഷണ സംഘം വിമർശിച്ചു; ദൃശ്യങ്ങളുടെ പകർപ്പു വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടത് ദൃശ്യങ്ങൾ കൈവശപ്പെടുത്താനുള്ള ഹീനമായ പ്രവർത്തനങ്ങളാണ്...നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇതുവരെ ചെലവാക്കിയത് നല്ലൊരു തുക; വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ നൽകിയത് 57 ഹർജികൾ! എണ്ണിയെണ്ണി പറഞ്ഞ് ക്രൈംബ്രാഞ്ച്

21 JANUARY 2022 11:43 AM IST
മലയാളി വാര്‍ത്ത

പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിനെതിരെ കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചന വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിയമനടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും നിസാരവും ബാലിശവുമായ പരാതികളുമായി കോടതിയിലെത്തിയെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വിചാരണക്കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയ 57 ഹർജികളുടെ വിവരങ്ങളും പട്ടിക തിരിച്ച് സ്റ്റേറ്റ്മെന്റിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പിനു വേണ്ടി ദിലീപ് ഹർജി നൽകിയതിനെയും അന്വേഷണ സംഘം വിമർശിക്കുന്നു. തന്റെ എതിർവാദത്തിനായി ദൃശ്യങ്ങളുടെ പകർപ്പു വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ കൈവശപ്പെടുത്താനുള്ള ഹീനമായ പ്രവർത്തനങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്. നിയമപരമായി ദൃശ്യങ്ങൾ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യാനായിരുന്നു ഇത്. കേസിലെ രണ്ടു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്‌ത കേസിന്റെ എഫ്.ഐ.ആറുകളുടെ പകർപ്പും മൊഴികളും ഹാജരാക്കിയിട്ടുണ്ട്. ഹർജികൾക്ക് വേണ്ടി തന്നെ നല്ലൊരു തുക താരം ചെലഴിച്ചിട്ടുണ്ട്.

ഹർജികളിൽ ചിലത് ഇങ്ങനെയായിരുന്നു...1. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയത് നിലവിൽ 2. ദൃശ്യങ്ങളുടെ പകർപ്പിന് സുപ്രീം കോടതിയിൽ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചു. 3. കുറ്റവിമുക്തനാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളി 4. കോടതിയിലുള്ള പാസ്പോർട്ട് വിട്ടുകിട്ടാൻ പത്തോളം ഹർജികൾ 5. വിവിധ സമയങ്ങളിൽ നൽകിയ ജാമ്യാപേക്ഷകൾ6. വീഡിയോ ക്ളിപ്പിലെ ശബ്‌ദം പരിശോധിക്കാൻ 7. ഇരയുടെ സാക്ഷിവിസ്‌താരം മാറ്റിവയ്‌ക്കാൻ 8. മാദ്ധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ.. 9. രേഖകളുടെ കൂടുതൽ പകർപ്പിനു വേണ്ടിയുള്ള.. 10. വിചാരണ നീട്ടിവയ്‌ക്കാൻ.. 11.സാക്ഷിമൊഴികൾക്കു വേണ്ടി.. എന്നിങ്ങനെ പോകുന്നു....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends