അസ്ഥികൂടത്തിന്റെ തലഭാഗം കഴുക്കോലില്‍ സാരി കെട്ടി അറ്റത്ത് കുടുക്കിട്ട നിലയില്‍; അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടില്‍ യുവാവിന്റെ മൃതദേഹാവശിഷ്ടം

പാലക്കാട് കുഴല്‍മന്ദത്ത് ആളൊഴിഞ്ഞ് കിടന്ന വീട്ടില്‍ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി. മാത്തൂര്‍ ചുങ്കമന്ദം കൂമന്‍കാട് നളിനിയുടെ വീട്ടിലാണ് ഏകദേശം മൂന്ന് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ഇടുങ്ങിയ മുറിയില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ വ്യക്തിയുടെ മൃതദേഹം കാലപ്പഴക്കത്താല്‍ നിലത്ത് തലയും ശരീരഭാഗങ്ങളും വേറിട്ട നിലയിലായിരുന്നു. 2019 ല്‍ കൂമന്‍കാട് മൈലപ്പറമ്പിലെ ഓമന എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാത്തൂര്‍ കൂമന്‍കാട് ഷൈജു താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം ഷൈജുവിന്റേതാണെന്നാണ് പ്രാഥമിക നിഗമനം. കുളിക്കാന്‍ പോകുന്ന വഴിയില്‍ അയല്‍വാസിയായ ഓമനയെ ഷൈജു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം ഷൈജുവിന്റെ വീട്ടിലെ കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ജയിലിലായി. ഇതിനുശേഷം ഈ വീട് ഉപേക്ഷിച്ച് ഷൈജുവിന്റെ അമ്മ നളിനി മറ്റൊരു മകന്‍ ബൈജുവിനോടൊപ്പം ചെന്നൈയിലേക്ക് താമസം മാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 നാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഷൈജു ജാമ്യത്തിലിറങ്ങിയ ശേഷം എവിടെയാണെന്നതിനെക്കുറിച്ച് ആര്‍ക്കും അറിവില്ലായിരുന്നു. ചെന്നൈയില്‍ നിന്ന് കഴിഞ്ഞദിവസം കുത്തനൂരിലെ തന്റെ വീട്ടിലെത്തിയ നളിനി മാത്തൂരിലെ വീട് വൃത്തിയാക്കാനെത്തിയപ്പോള്‍ ഉള്ളില്‍ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് നിലത്ത് അസ്ഥികൂടം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
അസ്ഥികൂടത്തിന്റെ തലഭാഗം കഴുക്കോലില്‍ സാരി കെട്ടി അറ്റത്ത് കുടുക്കിട്ട നിലയിലായിരുന്നു. വസ്ത്രങ്ങളും മറ്റും ഷൈജുവിന്റേതാണെന്ന് നളിനി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഡിഎന്‍എ പരിശോധനയിലൂടെയേ ഉറപ്പിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു.
ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ച ശേഷം മൃതദേഹാവശിഷ്ടം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ, കുഴല്‍മന്ദം സിഐ ആര്‍ റഗീഷ്, ഫോറന്‍സ് സയിന്റിഫിക് അസി.മുഹമ്മദ് ഹാഷീം, വിരലടയാള വിദഗ്ധ സൗമ്യ ഫ്രാന്‍സിസ്, എസ്‌ഐമാരായ എച്ച് ഹര്‍ഷാദ്, കുമാരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജയപ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha


























