Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

എന്റെ പോസ്റ്റിനു കീഴിൽ ബിജെപിക്കാരും യുഡിഎഫുകാരും ഒരുമിച്ച് അണിനിരക്കുന്നതു കാണാൻ കൗതുകമുണ്ട്; പക്ഷെ മഹാഭൂരിപക്ഷംപേർക്കും വാദമൊന്നും ഇല്ല; ട്രോളാണെങ്കിൽ പിന്നെയും രസിക്കാമായിരുന്നു; തെറിയോടാണ് ആഭിമുഖ്യം; എന്നതുകൊണ്ട് ഞാൻ എഴുത്ത് നിർത്തുമെന്നോ നിലപാട് മാറ്റുമെന്നോ എന്നൊന്നും വിചാരിക്കരുതേയെന്ന് ഡോ. തോമസ് ഐസക്ക്

21 JANUARY 2022 02:09 PM IST
മലയാളി വാര്‍ത്ത

എന്റെ പോസ്റ്റിനു കീഴിൽ ബിജെപിക്കാരും യുഡിഎഫുകാരും ഒരുമിച്ച് അണിനിരക്കുന്നതു കാണാൻ കൗതുകമുണ്ടെന്ന് ഡോ. തോമസ് ഐസക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്റെ പോസ്റ്റിനു കീഴിൽ ബിജെപിക്കാരും യുഡിഎഫുകാരും ഒരുമിച്ച് അണിനിരക്കുന്നതു കാണാൻ കൗതുകമുണ്ട്. പക്ഷെ മഹാഭൂരിപക്ഷംപേർക്കും വാദമൊന്നും ഇല്ല. ട്രോളാണെങ്കിൽ പിന്നെയും രസിക്കാമായിരുന്നു.

തെറിയോടാണ് ആഭിമുഖ്യം. എന്നതുകൊണ്ട് ഞാൻ എഴുത്ത് നിർത്തുമെന്നോ നിലപാട് മാറ്റുമെന്നോ എന്നൊന്നും വിചാരിക്കരുതേ. എൽഐസി സ്വകാര്യവൽക്കരണത്തിന് എതിരായ പോസ്റ്റിനു കീഴിൽ മുഖ്യമായും ബിജെപിക്കാരാണ് വന്നിരിക്കുന്നത്. സ്വകാര്യവൽക്കരണത്തിനെ എന്തിന് എതിർക്കണം? ഇപ്പോൾതന്നെ ഇൻഷ്വറൻസിൽ സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടല്ലോ? ഉണ്ട്. എതിർപ്പ് എൽഐസി സ്വകാര്യവൽക്കരിക്കുന്നതിനോടാണ്. മൂന്നുണ്ട് കാരണങ്ങൾ.

ഒന്ന്) എൽഐസി ഇന്നും സ്വകാര്യ കമ്പനികളേക്കാൾ കാര്യക്ഷമമായിട്ടാണു പ്രവർത്തിക്കുന്നത്. എൽഐസി രൂപീകരിക്കുമ്പോൾ ലൈഫ് ഫണ്ട് ജിഡിപിയുടെ 1 ശതമാനത്തിൽ താഴെയായിരുന്നു. 2001-ൽ ഇത് 8.9 ശതമാനമായി ഉയർന്നു. ഇന്നിപ്പോൾ 12 ശതമാനമെങ്കിലും ഉണ്ടാവും. എൽഐസിയുടെ ഓപ്പറേറ്റിംഗ് ചെലവ് പ്രീമിയത്തിന്റെ 8.68 ശതമാനമേ വരൂ. സ്വകാര്യകമ്പനികളുടേത് 11.72 ശതമാനമാണ്. ഇന്നും ഇൻഷ്വറൻസ് ബിസിനസിന്റെ 65 ശതമാനം എൽഐസിയുടേതാണ്. ലോകത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനിയാണ്.

അതുകൊണ്ട് കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് സ്വകാര്യവൽക്കരണം എന്നതിന് അർത്ഥമില്ല. ഒരു കണക്കും വസ്തുതയുടെയും പിൻബലമില്ലാതെ എൽഐസി ജീവനക്കാരെ ആക്ഷേപിക്കുന്നതാണ് ഒട്ടേറെ പ്രതികരണങ്ങൾ.
രണ്ട്) ഇതുവരെ നടന്ന സ്വകാര്യവൽക്കരണം പൊതുസ്വത്തിന്റെ കൊള്ളയാണ്. നാട്ടിൽനിന്നും നികുതിപിരിച്ച് ഉണ്ടാക്കിയ സ്ഥാപനങ്ങളാണ്. ന്യായമായ വിലപോലും ലഭ്യമാക്കാതെ ശിങ്കിടി മുതലാളിമാർക്ക് എഴുതി നൽകുകയാണ്. ഏതാനും ദിവസം മുമ്പ് സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് എഴുതിയിരുന്നു (https://www.facebook.com/thomasisaaq/posts/5439060809443349).

ആ പോസ്റ്റ് ഒന്നുകൂടി വായിച്ചിട്ട് എഴുതുക. എങ്ങനെ ബിജെപിക്കാർക്ക് ആ വിൽപ്പനയെ ന്യായീകരിക്കാൻ കഴിയും? അതുകൊണ്ട് എൽഐസിയുടെ വാല്യുവേഷൻ നടപടികൾ നാട്ടിൽ പരസ്യമായി ചർച്ച ചെയ്യട്ടെ. എന്നാൽ വന്നൊരു വിമർശനം സ്വകാര്യവൽക്കരണമില്ലല്ലോ, 10 ശതമാനം ഷെയറല്ലേ വിൽക്കുന്നുള്ളൂ. ബാക്കി 90 ശതമാനം ഷെയറും സർക്കാരിന്റെ പക്കൽതന്നെയല്ലേ. ഇപ്പോൾ 10 ശതമാനം. 5 വർഷത്തിനുള്ളിൽ 25 ശതമാനം. പിന്നെ 49 ശതമാനം ഷെയർ വിൽക്കും.

ഇത്രയും സർക്കാർ ഉത്തരവിൽ ഉണ്ട്. അതുകഴിഞ്ഞുള്ള കഥ - 49 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിനു മുകളിൽ ഷെയറുകൾ വിൽക്കുന്നതിനു ഭരണഘടനാ ഭേദഗതിയൊന്നും വേണ്ടല്ലോ. അതുകൊണ്ടാണ് 10 ശതമാനം വിൽപ്പനയെ സ്വകാര്യവൽക്കരണത്തിനു തുടക്കമെന്നു പറയുന്നത്.

മൂന്ന്) സ്വകാര്യവൽക്കരണം നാടിന്റെയും പോളിസി ഉടമസ്ഥരുടെയും താൽപ്പര്യങ്ങൾക്കു വിരുദ്ധമാണ്. നാടിനെ എങ്ങനെ ബാധിക്കുമെന്നുള്ളത് പിന്നീട് എഴുതാം. പോളിസി ഉടമസ്ഥരെ 5 തരത്തിൽ പ്രതികൂലമായി ബാധിക്കുമെന്നാണ് കഴിഞ്ഞ പോസ്റ്റിൽ ഞാൻ വിശദീകരിച്ചത്. ഇതിനെതിരായിട്ടാണ് വെല്ലുവിളികൾ. ആദ്യം സ്വകാര്യവൽക്കരണം പോളിസി ഉടമകൾക്കു ലഭിക്കുന്ന ബോണസ് ഇല്ലാതാക്കുമെന്ന വിമർശനത്തിനോടുള്ള പ്രതികരണങ്ങൾ പരിശോധിക്കാം.

ആദ്യം വ്യക്തമാക്കേണ്ടത് പാശ്ചാത്യരാജ്യങ്ങളിലെ ഇൻഷ്വറൻസ് കമ്പനികൾക്ക് ഇന്ത്യയിലെപോലെ ബോണസ് കൊടുക്കുന്ന ഏർപ്പാട് ഇല്ല. അവിടെ ഇൻഷ്വറൻസ് കേവലം റിസ്ക് കുറയ്ക്കാനുള്ള ഇൻസ്ട്രമെന്റ് മാത്രമാണ്. എന്നാൽ ഇന്ത്യയിൽ 1956-ൽ എൽഐസി രൂപീകരിച്ചപ്പോൾ നാം വ്യത്യസ്തമായ ഒരു മോഡലാണ് സ്വീകരിച്ചത്. താഴ്ന്ന വരുമാനക്കാരുടെ രാജ്യത്ത് റിസ്ക് കുറയ്ക്കുന്നതിനുവേണ്ടി മാത്രമല്ല, അതോടൊപ്പം സാധാരണക്കാരുടെ സമ്പാദ്യം സ്വരൂപിക്കാനുള്ള സംവിധാനമായിക്കൂടി ഇൻഷ്വറൻസ് ഉപയോഗപ്പെടണം എന്നായിരുന്നു കാഴ്ച്ചപ്പാട്.

അതുകൊണ്ട് എൽഐസി പോളിസി ഉടമകൾക്കു വേണ്ടിയുള്ള ഒരു ട്രസ്റ്റെന്ന പോലെയാണ് നാളിതുവരെ പ്രവർത്തിച്ചുവന്നത്. വർഷംതോറും ഉണ്ടാകുന്ന ലാഭത്തിൽ 5 ശതമാനം ഉടമസ്ഥനായ സർക്കാരിനും ബാക്കി തുക പോളിസി ഉടമകൾക്കിടയിൽ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചത്. ഇതുവഴി ആർജ്ജിച്ച വിശ്വാസമാണ് കേവലം 5 കോടി രൂപ മാത്രം മുതൽമുടക്ക് ഉണ്ടായിരുന്ന ഈ സ്ഥാപനത്തെ 36 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഒന്നായി വളർത്തിയത്. ഇതു ലോകത്തെങ്ങുമില്ലാത്ത ഒരു അനുഭവമാണ്.

കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോകവെയാണ് 1999-ൽ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (IRDA) ആക്ട് ഭേദഗതി ചെയ്ത് സ്വകാര്യ കമ്പനികൾക്ക് ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കാൻ അനുവാദം നൽകിയത്. സ്വകാര്യ കമ്പനികളുടെ ലക്ഷ്യം പരമാവധി ലാഭം ഓഹരി ഉടമസ്ഥർക്കു കൊടുക്കുകയാണ്. 5 ശതമാനം ലാഭം ഓഹരി ഉടമകൾക്കു കൊടുത്താൽ പോരാ. അങ്ങനെയാണ് IRDA-യിൽ 10 ശതമാനം ലാഭം ഓഹരി ഉടമകൾക്കു കൊടുക്കണമെന്നു വ്യവസ്ഥ ചെയ്തത്. എന്നുവച്ചാൽ ബോണസ് 95 ശതമാനത്തിൽ നിന്നും 90 ശതമാനമാക്കി.

പാർലമെന്റിലെ പ്രത്യേക നിയമ പ്രകാരമാണ് എൽഐസി രൂപീകരിച്ചിട്ടുള്ളത് എന്നു പറഞ്ഞ് എൽഐസി ഇതിനു വഴങ്ങിയില്ല. അതുകൊണ്ട് 2011-ലെ എൽഐസി നിയമ ഭേദഗതി വരുത്തിയപ്പോൾ എൽഐസിയുടെ ബോണസ് അനുപാതവും 90:10 ആയി വ്യവസ്ഥ ചെയ്തു. എന്നാൽ ഓരോ തടസ്സങ്ങൾ പറഞ്ഞ് ഇത് നടപ്പാക്കാതിരിക്കുകയായിരുന്നു. 2021-ലെ ധനകാര്യ ബില്ലിനോടൊപ്പം എൽഐസി ആക്ട് ഭേദഗതിയിൽ വ്യക്തതവരുത്തിക്കൊണ്ട് എൽഐസിയുടെ മേലും പുതിയ അനുപാതം നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചു.

എൽഐസി സ്വകാര്യവൽക്കരിക്കപ്പെടുകയും പരമാവധി ലാഭം ലക്ഷ്യമാവുകയും ചെയ്യുമ്പോൾ ഈ അനുപാതത്തിന് എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു സുഹൃത്ത് എച്ച്.ഡി.എഫ്.സി ഇൻഷ്വറൻസ് കമ്പനിയുടെ ബോണസ് പ്രഖ്യാപനത്തിന്റെ വാർത്ത ചിത്രമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാൻ നുണ പറഞ്ഞൂവെന്നാണ് ആക്ഷേപം. ഇന്ത്യയിൽ ഇന്ന് രണ്ടുതരത്തിലുള്ള ലൈഫ് ഇൻഷ്വറൻസ് പോളിസികളാണുള്ളത്.

പാർട്ടിസിപ്പേറ്റിംഗ് പോളിസിയും നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസിയും. അല്ലെങ്കിൽ സമ്പാദ്യവുമായി ബന്ധപ്പെടുത്തിയുള്ള റിസ്ക് ഇൻഷ്വറൻസ് പോളിസിയും അത്തരം ബന്ധമില്ലാത്ത ഇൻഷ്വറൻസ് പോളിസിയും. ആദ്യത്തേതിന്റെ പ്രീമിയത്തിൽ മൂന്നു ഘടകങ്ങളാണുള്ളത്: റിസ്കിനുള്ള പ്രീമിയം + നടത്തിപ്പ് ചെലവ് + സമ്പാദ്യ അടവ്. രണ്ടാമത്തേതിൽ സമ്പാദ്യം ഉണ്ടാവില്ല. ബോണസ് ലഭിക്കുന്നത് പാർട്ടിസിപ്പേറ്റിംഗ് പോളിസി ഉടമകൾക്കാണ്.

ഇതിനു പുറമേ ഇപ്പോൾ യുലീപ് പോളിസികൾ കൂടുതൽ പ്രചാരംസിദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ അടയ്ക്കുന്ന പ്രീമിയത്തിന്റെ സമ്പാദ്യഘടകം സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിച്ച് ഉടമസ്ഥന് ഇൻഷ്വറൻസിനു പുറമേ ഡിവിഡന്റുകൂടി നൽകുന്ന പദ്ധതിയാണ്. പിന്നെ, പെൻഷനുമായി ബന്ധിപ്പിച്ച ഇൻഷ്വറൻസുമുണ്ട്. ഇനിയാണ് എന്റെ വിമർശകർ തന്ത്രപൂർവ്വം മറച്ചുവച്ച വസ്തുത: എൽഐസിയുടെ 80 ശതമാനം പോളിസികളും പാർട്ടിസിപ്പേറ്റിംഗ് പോളിസികളാണ്.

ഈ പോളിസി ഉടമകൾക്ക് നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസികൾകൊണ്ട് ഉണ്ടാകുന്ന ലാഭത്തിന്റെ 90 ശതമാനവും വിതരണം ചെയ്യും. അതേസമയം, സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ 65-70 ശതമാനം പോളിസികളും നോൺ പാർട്ടിസിപ്പേറ്റിംഗ് അല്ലെങ്കിൽ യുലീപ് പോളിസികളാണ്. ഇവയ്ക്ക് ബോണസ് ഇല്ല. ഇവിടെയുണ്ടാകുന്ന ലാഭത്തിൽ നിന്നും പാർട്ടിസിപ്പേറ്റിംഗ് പോളിസി ഉടമസ്ഥർക്കു ബോണസും നൽകേണ്ടതില്ല. തങ്ങളെപ്പോലെയേ എൽഐസിയും പ്രവർത്തിക്കാവൂവെന്ന വാദവുമായിട്ടാണ് ഇപ്പോൾ അവർ നടക്കുന്നത്.

ഈയൊരു സാഹചര്യത്തിൽ എൽഐസി സ്വകാര്യവൽക്കരിക്കപ്പെട്ടാൽ എൽഐസിയുടെ 40 കോടിയോളം വരുന്ന പോളിസി ഉടമകളുടെ ഡിവിഡന്റ് ബോണസിന് എന്തു സംഭവിക്കുമെന്ന് നിങ്ങൾ തന്നെ ചിന്തിക്കുക. എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ പോളിസി ഉടമകൾ സംഘടിക്കേണ്ടതുണ്ട്. ബിജെപിക്കാരോട്: തെറിയും ട്രോളും അവസാനിപ്പിച്ച് എന്തെങ്കിലും മറുവാദം ഉണ്ടെങ്കിൽ വന്നാട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (1 hour ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (1 hour ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (3 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (3 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (3 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (3 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (3 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (4 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (6 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (6 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (7 hours ago)

Malayali Vartha Recommends