Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനാറുകാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചത് അച്ഛനും സഹോദരനും; പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയത് അധ്യാപികയോടും പ്രിന്‍സിപ്പാളിനോടും, പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛനും സഹോദരനുമെതിരെ കേസെടുത്ത് പോലീസ്

21 JANUARY 2022 02:20 PM IST
മലയാളി വാര്‍ത്ത

അച്ഛനും സഹോദരനും ചേര്‍ന്ന് പതിനാറുകാരിയെ രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയതായി റിപ്പോർട്ട്. മുംബൈയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുകയുണ്ടായി. സംഭവത്തെക്കുറിച്ച് തന്‍റെ അധ്യാപികയോടും പ്രിന്‍സിപ്പാളിനോടും പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സ്കൂള്‍ അധികൃതര്‍ ഒരു എന്‍.ജി.ഒ സംഘടനയുമായി ബന്ധപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് അവരുടെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതിപ്പെടുകയുണ്ടായി. 2019 ജനുവരിയിലാണ് താൻ ഒറ്റയ്ക്ക് ഉറങ്ങുന്നത് കണ്ട 43 കാരനായ പിതാവ് തന്നെ ആദ്യമായി ലൈംഗികമായി ദുരുപയോഗം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു. അതേ മാസം തന്നെ 20 വയസുള്ള സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് അറിയാൻ കഴിഞ്ഞത്.

അച്ഛനും സഹോദരനും തന്‍റെ അനുജത്തിയെയും ലൈംഗികമായി ദുരുപയോഗം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് പീഡനവിവരം അധ്യാപികയോട് വെളിപ്പെടുത്താൻ തീരുമാനിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തുകയുണ്ടായി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛനും സഹോദരനുമെതിരെ കേസെടുത്തിരിക്കുകയാണ്. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends