Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫാദർ ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കി കൊണ്ടുള്ള കോടതി വിധി സാമാന്യ നീതിയുടെ നിഷേധവും ഇരയെ അപഹസിക്കുന്നതുമായിരുന്നു; ഫ്രാങ്കോ മുളക്കൽ കേസുമായി ബന്ധപ്പെട്ട് കോടതി വിധിയിൽ പ്രതിഷേധിച്ചവർക്കെതിരിൽ വിദ്വേഷ പ്രചാരണം; നിയമ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തകർ

21 JANUARY 2022 03:05 PM IST
മലയാളി വാര്‍ത്ത

ഫ്രാങ്കോ മുളക്കൽ കേസുമായി ബന്ധപ്പെട്ട് കോടതി വിധിയിൽ പ്രതിഷേധിച്ചവർക്കെതിരിൽ വിദ്വേഷ പ്രചാരണം നടക്കുകയാണ്. ഇതിൽ നിയമ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെടുകയും സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുകയും ചെയ്തിരിക്കുകയാണ്.

പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ; ഫാദർ ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കി കൊണ്ടുള്ള കോടതി വിധി സാമാന്യ നീതിയുടെ നിഷേധവും ഇരയെ അപഹസിക്കുന്നതുമായിരുന്നു. നീതി ബോധമുള്ള മുഴുവൻ മനുഷ്യരും പ്രതിഷേധിക്കേണ്ട വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായത്. അത്തരം ഒരു വിധിയുടെ പശ്ചാത്തലത്തിൽ കോടതി,അന്വേഷണ ഏജൻസി , പ്രോസിക്യൂഷൻ എന്നിവക്കെതിരായ ജനവികാരം സ്വാഭാവികമാണ്.

പരാതിക്കാരിയായ കന്യാസ്ത്രീക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ കൂടുതൽ ശക്തമായ നിയമ ഇടപെടൽ ആവശ്യപ്പെടുന്നതാണ് എല്ലാ തരം പ്രതിഷേധങ്ങളും. ഫ്രാങ്കോ പീഡിപ്പിച്ചതായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പരാതിപ്പെട്ട 2017 മുതൽ ആരംഭിച്ച ജനാധിപത്യ പ്രതിഷേധങ്ങളുടെ മുൻനിരയിൽ നിന്ന വനിതാ കൂട്ടായ്മകൾ അടക്കമുള്ളവരുടെ ജനാധിപത്യാവകാശമാണ് പ്രതിഷേധം.

അതിന്റെ ഭാഗമായാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റും പ്രതിഷേധ പരിപാടി നടത്തിയത്. എന്നാൽ ഇതിനെ സംഘ്പരിവാറിന് മണ്ണൊരുക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന തീവ്രവർഗ്ഗീയ ഗ്രൂപ്പായ CASA യും മറ്റ് ചില വിഭാഗങ്ങളും തികച്ചും വർഗ്ഗീയ ലക്ഷ്യത്തോടെ ദുരുപയോഗിക്കുകയും പ്രതിഷേധത്തിൽ പങ്കാളികളായ സ്ത്രീകളെ വംശീയമായും ലൈംഗികമായും അധിക്ഷേപിക്കുകയുമാണ് ചെയ്തത് അത്യന്തം പ്രതിഷേധാർഹമാണ്.

പ്രതിഷേധിച്ചവരിൽ ചിലരുടെ മതം മുൻ നിർത്തിയുള്ള അങ്ങേയറ്റം വിഷലിപ്തമായ പ്രചാരണങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചാണ് ഈ അപകടകരമായ പ്രവർത്തനം നടത്തുന്നത്. ഇത് അവസാനിപ്പിക്കാൻ നിയമപരമായ ഇടപെടൽ അനിവാര്യമാണ്.

മനുഷ്യർ എന്ന നിലക്ക് ജാതി - മത പരിഗണനകൾക്കപ്പുറം നീതിക്ക് വേണ്ടി നിലക്കൊള്ളാനുള്ള ജനാധിപത്യാവകാശം റദ്ദ് ചെയ്യപ്പെട്ട തീർത്തും സങ്കുചിതമായ ഒരു സ്ഥലമായി നവോത്ഥാന കേരളത്തെ താഴ്ത്തിക്കെട്ടാനുള്ള വർഗ്ഗീയ ശക്തികളുടെ ശ്രമമായി മാത്രമേ ഇതിനെ ഞങ്ങൾക്കു കാണാൻ കഴിയൂ. 

സ്ത്രീകൾക്ക് നീതി നിരന്തരം നിഷേധിക്കപ്പെടുന്ന ഫാഷിസ്റ്റ് കാലത്ത് നീതിയുടെ പക്ഷം ചേർന്ന് ഒരു സ്ത്രീ സംഘടന നടത്തിയ പ്രതിഷേധത്തെ വളച്ചൊടിക്കുകയും അതിലെ പ്രവർത്തകർക്കെതിരെ വംശീയ - ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു.

സ്ത്രീവിരുദ്ധവും ,വംശീയവുമായ വിദ്വേഷ പ്രചരണങ്ങൾക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരിലും ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
പ്രസ്താവനയിൽ
ഒപ്പു വെച്ചവർ
കെ.സച്ചിദാനന്ദൻ
കെ.കെ.രമ. M.L.A
ഡോ. എസ്.പി.ഉദയകുമാർ
ഡോ: ജെ. ദേവിക
സി.ആർ.നീലകണ്ഠൻ
കെ.അജിത
അഡ്വ. ബിന്ദു അമ്മിണി
പി.ഇ.ഉഷ
കെ.കെ.ബാബുരാജ്
കൽപറ്റ നാരായണൻ
സണ്ണി എം.കപിക്കാട്
പി.മുജീബ് റഹ്മാൻ
അഡ്വ: പി.എ. പൗരൻ (P.U.C.L)
മൃദുല ദേവി ശശിധരൻ
ഹമീദ് വാണിയമ്പലം
ദീപ നിഷാന്ത്
എച്ച് മുക്കുട്ടി
ആയിശ റെന്ന
ലദീദ ഫർസാന
അംബിക മറുവാക്ക്
റസാഖ് പാലേരി
ജോളി ചിറയത്ത്
ഡോ: മുഹമ്മദ് ഇർഷാദ്
സുരേന്ദ്രൻ കരിപ്പുഴ
തുളസീധരൻ പള്ളിക്കൽ
എം.സുൽഫത്ത്
മാഗാളിൻ ഫിലോമിന
ഡോ: ധന്യാ മാധവ്
ഇ. സി. ആയിശ
ഷമീന ബീഗം
അഡ്വ: ഫാത്തിമ തഹ്ലിയ
സലീന പ്രക്കാനം
ജ്യോതിവാസ് പറവൂർ
ജബീന ഇർഷാദ്
കെ.കെ. റൈഹാനത്ത്
റെനി ഐലിൻ
നജ്ദാ റൈഹാൻ
അഡ്വ.നന്ദിനി
അഡ്വ: സുജാത വർമ്മ
റുക്സാന പി.
വിനീത വിജയൻ
അഡ്വ: തമന്ന സുൽത്താന
മൃദുല ഭവാനി
മിനി മോഹൻ
പ്രൊഫ. ഹരിപ്രിയ
അനീഷ് പാറാമ്പുഴ
സമീർ ബിൻസി
എം.എൻ.രാവുണ്ണി
റഷീദ് മക്കട
വിനോദൻ ടി.കെ.
ഉഷാകുമാരി . സി.എ
അനിത.എസ്
സീറ്റ ദാസൻ
അനുപമ അജിത്ത്
അർച്ചന പ്രജിത്ത്
ആഭ മുരളീധരൻ
അഡ്വ. ദൃശ്യ
റാസിഖ് റഹീം
അർച്ചന രവി
ജയദാസ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends