Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥൻ, നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തു; അതാണ് രവീന്ദ്രൻ പട്ടയങ്ങൾ; ഈ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി അഡ്വ.ഹരീഷ് വാസുദേവൻ

21 JANUARY 2022 03:26 PM IST
മലയാളി വാര്‍ത്ത

സർക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥൻ, നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തു. അതാണ് രവീന്ദ്രൻ പട്ടയങ്ങൾ. ഈ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി അഡ്വ.ഹരീഷ് വാസുദേവൻ രംഗത്ത്.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ; സർക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥൻ, നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തു. അതാണ് രവീന്ദ്രൻ പട്ടയങ്ങൾ.

രവീന്ദ്രൻ കൊടുത്ത പട്ടങ്ങൾക്ക് സർക്കാരിന് ബാധ്യത എടുക്കാനാകില്ല എന്നത് സാമാന്യയുക്തി ആണ്. അവ റദ്ദാക്കണം എന്നത് കാലാകാലങ്ങളിൽ LDF-UDF സർക്കാരുകളുടെ നിലപാടാണ്. എന്നാൽ അതിന്റെ പേരിൽ അർഹരായ ആർക്കും പട്ടയം കിട്ടാത്ത സ്ഥിതി ഉണ്ടാവുകയുമരുത്. ഇതാണ് പൊതുനിലപാട്. എന്നാൽ അത് സംബന്ധിച്ച നടപടികൾ നീണ്ടുപോയി.

നിയമപരമായി വിലയില്ലാത്ത രവീന്ദ്രൻപട്ടയം കൊണ്ട് കിട്ടിയവർക്ക് പോലും ബുദ്ധിമുട്ടാണ്, ലോണിന് പോയാലും വിൽക്കാൻ പോയാലും നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നു.. സമയബന്ധിതമായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും, അർഹരായ മുഴുവൻ പേർക്കും പുതിയ പട്ടയങ്ങൾ നൽകാനും 2019 ൽ മന്ത്രിതല തീരുമാനം എടുത്തെങ്കിലും ഉത്തരവ് ഇറങ്ങിയത് ഇന്നാണ്.

LDF ൽ ആലോചിച്ചും സർവ്വകക്ഷി യോഗത്തിൽ ആലോചിച്ചും കൈക്കൊണ്ട തീരുമാനമാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നത്. സാധാരണ ഇത്തരം ഉത്തരവുകൾ ഇറങ്ങുമ്പോൾ, അർഹരായവർക്ക് പട്ടയം കൊടുക്കാനുള്ള നടപടി വിട്ടുപോകുകയും അത് വിവാദമാവുകയും ഉത്തരവ് തന്നെ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. ഇത്തവണ ഉത്തരവിൽ അത്തരം അവ്യക്തത ഇല്ല.

ഉത്തരവ് ഇറക്കിയ റവന്യു മന്ത്രി ശ്രീ.രാജനും ജയതിലക് IAS നയിക്കുന്ന റവന്യു ടീമിനും അഭിനന്ദനങ്ങൾ. CPIM ന്റെ പാർട്ടി ഓഫീസ് പൊളിക്കാൻ സമ്മതിക്കുമോ എന്നൊക്കെ ചോദിച്ചു ശ്രീ.MM മണിയെ കുത്തി ഇളക്കിയാൽ മണിയാശാൻ സ്റ്റൈലിൽ പലതും കേൾക്കാം.

കേരളത്തിലെ നിയമം എല്ലാ പാർട്ടികൾക്കും ബാധകമാണെന്നും, പൊതു ആവശ്യമാണെന്ന് കണ്ടാൽ ഇളവുകൾ അനുവദിക്കാൻ ചട്ടം 24 ൽ സർക്കാരിന് അവകാശമുണ്ടെന്നും അറിയാത്ത ആളുകളല്ല ഈ ഉത്തരവ് ഇറക്കിയത്. MM മണിയുടെ ഡയലോഗും കൊണ്ടുള്ള വിവാദത്തിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള ഉത്തരവ് അട്ടിമറിക്കാമെന്നു വ്യാമോഹിക്കുന്നവർ ഭാവിയിൽ നിരാശപ്പെടും. കള്ളാപ്പട്ടയങ്ങൾ റദ്ദാക്കട്ടെ, നെല്ലും പതിരും വേർതിരിയട്ടെ.. അഡ്വ.ഹരീഷ് വാസുദേവൻ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends