സിപിഎമ്മിന് കനത്ത തിരിച്ചടി...!!!, "രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകത",....അമ്പത് പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ വിലക്കി ഹൈക്കോടതി, സിപിഎം കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്ക് ഇരുട്ടടിയായി ഹൈക്കോടതി ഇടപെടൽ

സിപിഎമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തൃശൂർ, കാസർകോട് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കമായത്. കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന കേരളത്തിൽ പാർട്ടി സമ്മേളനം നത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. പൂർണമായും ഒഴിവാക്കി പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടക്കുന്നതെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം.
പ്രതിഷേധങ്ങളോന്നും കണക്കിലെടുക്കാതെ ജില്ലാ സമ്മേളനങ്ങൾ തകൃതിയിൽ തന്നെ മെഗാ തിരുവാതിരയും മറ്റുമായി നടത്തി മുന്നോട്ട് പോവുകയായിരുന്ന സി.പിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ ഹൈക്കോടതി വിലക്കിയിരിക്കുകയാണ്. ഹൈക്കോടതിയുടെ ഈ ഇടപെടൽ സിപിഎം കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. കാസർകോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
പ്രോട്ടോകോൾ ലംഘിച്ചുകൊണ്ടുള്ള സിപിഎം സമ്മേളനം വിലക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവു പിൻവലിച്ചത് സിപിഎം ജില്ലാ സമ്മേളന നടത്തിപ്പിനായാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പിലാക്കാൻ കലക്ടർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ച കോടതി സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും തുറന്നടിച്ചു.
സംസ്ഥാനത്തെ കോവിഡ് അതിതീവ്ര വ്യാപനത്തിന് കാരണം സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളാണെന്ന വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തുവന്നിരുന്നു.ഇനിന് പിന്നാലെ സതീശന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാറാണ്. സി.പി.എം അതില്‍ യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. സി.പി.എം പ്രവര്‍ത്തകര്‍ക്ക് രോഗം വരണമെന്ന ആഗ്രഹം പാര്‍ട്ടിക്ക് ഉണ്ടാകുമോയെന്നും കോടിയേരി ചോദിച്ചു.
സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്. നടന്‍ മമ്മൂട്ടിയെ പോലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്നും കോടിയേരി സതീശന് നല്‍കിയ മറുപടിയില്‍ ചോദിക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച് പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല. കലക്ടര്‍മാരുടെ അനുവാദത്തോടെയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
അതേസമയം, മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്ന കോടിയേരിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം മറുപടിയുമായി രംഗത്തുവന്നു. 'സി.പി.എം സംസ്ഥാന സെക്രട്ടറിയല്ലേ, ആ നിലവാരത്തിന് ചേരുന്ന ചോദ്യം തന്നെയാണ്. ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം' -എന്നായിരുന്നു വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സി.പി.എം സമ്മേളനത്തിന് വേണ്ടി ടി.പി.ആര്‍ മാനദണ്ഡം മാറ്റിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. ടി.പി.ആര്‍ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ വന്നാല്‍ സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ നടത്താനാകില്ല. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ എന്തുകൊണ്ട് ക്വാറന്‍റൈനില്‍ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
https://www.facebook.com/Malayalivartha