Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ബംഗാളിലും തൃപുരയിലുമെല്ലാം ജനം തിരിച്ചറിഞ്ഞ് അടിച്ചോടിച്ച കമ്മ്യൂണിസ്റ്റ് അഹന്ത കേരളം മനസ്സിലാക്കാന്‍ ഇനിയെത്ര കാലം വേണം'; സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളില്‍ നിന്നൊഴിവാക്കി സി.പി.എം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

21 JANUARY 2022 05:39 PM IST
മലയാളി വാര്‍ത്ത

സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളില്‍ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്ത് കോവിഡ് രോഗവ്യാപന നിരക്ക് ഏറ്റവുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കമ്മ്യൂണിസ്റ്റുകാരന്‍ മുതലയെപ്പോലെയാണ്, അത് വാ പൊളിക്കുന്നത് കണ്ടാല്‍ ചിരിക്കുന്നതാണോ വിഴുങ്ങാന്‍ വരുന്നതാണോയെന്ന് മനസ്സിലാവില്ല' എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ ഉദ്ധരിച്ച്‌ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഭക്ഷ്യക്കിറ്റും വ്യാജവാഗ്ദാനങ്ങളുമായി വാ പൊളിച്ചു നിന്ന കമ്മ്യൂണിസ്റ്റ് മുതല മലയാളിയെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്ത് കോവിഡ് രോഗവ്യാപന നിരക്ക് ഏറ്റവുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനാണ്. രോഗവ്യാപനം കൈവിട്ടു പോയിട്ടും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം ഭരണത്തുടര്‍ച്ച നല്‍കിയവര്‍ക്കുള്ള സമ്മാനമാണ്. പാര്‍ട്ടിക്കുമേലെ പ്രോട്ടോക്കോളും പറക്കില്ല. കളക്ടറും എസ്‌പിയുമടക്കം ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പാര്‍ട്ടിക്കാരുടെ അടിയാന്‍മാരായി മാറുന്ന ദയനീയ കാഴ്ച. ബംഗാളിലും തൃപുരയിലുമെല്ലാം ജനം തിരിച്ചറിഞ്ഞ് അടിച്ചോടിച്ച കമ്മ്യൂണിസ്റ്റ് അഹന്ത കേരളം മനസ്സിലാക്കാന്‍ ഇനിയെത്ര കാലം വേണം', അദ്ദേഹം പറഞ്ഞു.

 


നേരത്തെ, സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളില്‍ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ സമ്മേളനം വിജയിപ്പിക്കാന്‍ ജനങ്ങളുടെ ജീവന്‍ വെച്ച്‌ പന്താടുകയാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends