അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമം കലാശിച്ചത് വൻദുരന്തത്തിൽ!!; കൊട്ടാരക്കരയില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം; യുവാവിന് പരിക്ക്

കൊട്ടാരക്കരയില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. എംസി റോഡില്‍ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ച് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. നാല് ബൈക്കുകളും ഒറ്റ ഫ്രൈമില്‍ കിട്ടുന്നതിനായി ഏറ്റവും മുമ്ബിലായി പോയ ബൈക്കിലെ ആള്‍, അമിതവേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്ബോള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്ബോഴായരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയില്‍ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ ബൈക്ക് മറ്റൊരു കാറില്‍ ചെന്ന് ഇടിക്കുകയും ചെയ്തു. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് പരിക്ക് ഗുരുതരമല്ല. എന്നാല്‍ വാഹനം പൂര്‍ണമായി തകര്‍ന്നു.
നമ്ബര്‍ പ്ലേറ്റുകള്‍ പോലുമില്ലാത്ത നാല് ബൈക്കുകളിലാണ് അപകടത്തിന് കാരണക്കാരായ യുവാക്കള്‍ എത്തിയത്.എംബിഎ വിദ്യാര്‍ഥി അശ്വന്ത് കൃഷ്ണന്റെ ബുളളറ്റിലായിരുന്നു ഇവരുടെ ബൈക്ക് ചെന്നിടിച്ചത്. ഗുരുതരമായി പരുക്കേറ്റ അശ്വന്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ മറ്റ് മൂന്നു പേരും ബൈക്കുമായി മുങ്ങി. സമീപത്ത് ഒളിപ്പിച്ച നിലയില്‍ ഒരു ബൈക്ക് കണ്ടെത്തി. മറ്റ് ബൈക്കുകള്‍ക്കായി അന്വേഷണം തുടരുകയാണ്. ആയുര്‍ ഭാഗത്ത് വെച്ച് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയവരാണ് അപകടംവരുത്തിയത്.
https://www.facebook.com/Malayalivartha


























