കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു; കളക്ടറുടെ നടപടി സി.പി.എം ജില്ലാ സമ്മേളന വിവാദങ്ങള്‍ക്ക് പിന്നാലെ; അവധിയിൽ പ്രവേശിക്കുന്നത് വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

സി.പി.എം ജില്ലാ സമ്മേളന വിവാദങ്ങള്‍ക്ക് പിന്നാലെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു. നാളെ മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. പകരം ചുമതല എ.ഡി.എമ്മിന് നല്‍കിയിട്ടുണ്ട്. കാസര്‍കോട്ട് കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് കളക്ടര്‍ അവധിയില്‍ പോകുന്നത്.
ഹൈക്കോടതി വിധി തിരിച്ചടിയായി, സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. നേരത്തെ കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























