Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ലബ് ഹൗസിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും മോശമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

21 JANUARY 2022 10:44 PM IST
മലയാളി വാര്‍ത്ത

ഓഡിയോ ചാറ്റ് ആപായ ക്ലബ് ഹൗസിലൂടെ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെ കുറിച്ചും മോശമായി സംസാരിക്കുകയും ചെയ്ത മൂന്നുപേരെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ്. ഹരിയാനയില്‍ നിന്നുള്ള മൂന്ന് യുവാക്കളായ ആകാശ് (19), ജയ്ഷ്ണവ് (21), യാഷ് പരാശര്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരവും മോശവുമായ ചര്‍ചകള്‍ നടന്നത് സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.

നിയമവിദ്യാര്‍ഥിയായ യാഷ് പരാശര്‍ ചാറ്റിന്റെ മോഡറേറ്ററാണെന്നാണ് ആരോപണം. ട്രാന്‍സിറ്റ് റിമാന്‍ഡില്‍ മൂവരെയും മുംബൈയിലേക്ക് കൊണ്ടുവരും. മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടുള്ള മറ്റൊരു ക്ലബ് ഹൗസ് ചാറ്റിന്റെ ഭാഗമായിരിക്കാം ജയ്ഷ്ണവും ആകാശും എന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്.

മുസ്ലീം സ്ത്രീകളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായ ആപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും പരാതി രെജിസ്‌റ്റെര്‍ ചെയ്തിട്ടുണ്ട്. മുസ്ലീം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ ഒരു ചാറ്റിന്റെ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ആപ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ക്ലബ് ഹൗസ് ആപിലെ മറ്റ് ചാറ്റുകളുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ അറസ്റ്റുകള്‍ നടന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. പ്ലാറ്റ്‌ഫോമിലെ ഇത്തരം സംഭാഷണങ്ങളെല്ലാം അന്വേഷിക്കുകയാണെന്ന് അവര്‍ പറഞ്ഞു. നേരത്തെ, മുസ്ലീം സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ചാറ്റ് ഗ്രൂപിന്റെ അഡ്മിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടി ഡെല്‍ഹി പൊലീസ് ക്ലബ് ഹൗസിന്റെ പ്രതിനിധികള്‍ക്ക് കത്തെഴുതിയിരുന്നു. അജ്ഞാതര്‍ക്കെതിരെ ഡെല്‍ഹി പൊലീസും കേസെടുത്തിട്ടുണ്ട്.

വിഷയത്തില്‍ ഡല്‍ഹി വനിതാ കമീഷന്‍ ചൊവ്വാഴ്ച നോടീസ് അയച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വേഗത്തിലുള്ള നടപടി ആവശ്യപ്പെട്ടെന്ന് ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു, 'ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതില്‍ എനിക്ക് അമര്‍ഷം തോന്നുന്നു, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് നോടീസ് നല്‍കിയത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഉടന്‍ എഫ്‌ഐആറും അറസ്റ്റും എടുക്കണണെന്നും ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉള്‍പെടെയുള്ള പ്രമുഖ മുസ്ലീം സ്ത്രീകളെ ഓണ്‍ലൈന്‍ 'ലേലത്തില്‍' ടാര്‍ഗെറ്റുചെയ്ത ബുള്ളി ബായ് വിവാദത്തിന് തൊട്ടുപിന്നാലെയാണ് ക്ലബ് ഹൗസ് ചാറ്റുകളും വിവാദമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends